Saturday, April 20, 2024
-Advertisements-
KERALA NEWSബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ് പരിക്കേറ്റ ബാങ്ക് ജീവനക്കാരി മരിച്ചു

ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ് പരിക്കേറ്റ ബാങ്ക് ജീവനക്കാരി മരിച്ചു

chanakya news
-Advertisements-

കോട്ടയം : വാകത്താനത്ത് ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുമായായിരുന്ന യുവതി മരിച്ചു. ഞാലിയാകുഴി മംഗലത്തു സലിം കുമാറിന്റെ മകൾ ആര്യ (24) ആണ് മരിച്ചത്. രണ്ടാഴ്ചയോളം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

തിരുവല്ലയിലെ സ്വകര്യ ബാങ്ക് ജീവനക്കാരിയായ ആര്യ കഴിഞ്ഞ മാസം 28 ന് ഫീൽഡ് വർക്കിന്‌ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബൈക്കിന് പിന്നിൽ ഇരുന്ന ആര്യ കുഴഞ്ഞ് വീഴുകയായിരുന്നു . തിരുവല്ല ഇടിഞ്ഞില്ലം കാവുംഭാഗം റോഡിലാണ് അപകടം നടന്നത്.

English Summary : A bank employee died after being injured in a fall kottayam thiruvalla

-Advertisements-