Thursday, April 25, 2024
-Advertisements-
KERALA NEWSമാനന്തവാടിയിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

മാനന്തവാടിയിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

chanakya news
-Advertisements-

വയനാട് : മാനന്തവാടിയിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. മാനന്തവാടി കണിയാരത്ത് ഫാദർ ജികെഎം എച്ച് സ്‌കൂളിന് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാർ പൂർണമായും കത്തിയ നിലയിലാണ്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

കെഎൽ 58 എം 9451 നമ്പർ കാറാണ് കത്തി നശിച്ചത്. ആളൊഴിഞ്ഞ പ്രദേശമായതിനാൽ പെട്ടെന്ന് ശ്രദ്ധയിൽ പെട്ടിരുന്നില്ല. റബർ തോട്ടത്തിന് സമീപത്തുള്ള നാട്ടുകാരാണ് കാർ കത്തിയ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.

English Summary : A charred body was found inside a car in Mananthavadi

-Advertisements-