റിയാദ് : നാട്ടിലേക്ക് തിരിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ മലയാളി യുവാവിനെ റിയാദിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം കോതമംഗലം സ്വദേശി അബ്ദുൾ സലിം (22) നെയാണ് ദമാമിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ബാത്റൂമിൽ തൂങ്ങി മരിച്ച നിലയിലാണ് അബ്ദുൽ സലീമിന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് മാസം മുമ്പാണ് വിസിറ്റിംഗ് വിസയിൽ അബ്ദുൽ സലിം റിയാദിലെത്തിയത്.
അതേസമയം ജോലിക്ക് പോകാൻ വിമുഖത കാണിച്ചിരുന്ന അബ്ദുൾ സലിം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് നാട്ടിലേക്ക് മടങ്ങുന്നതിനായി ടിക്കറ്റ് ബുക്ക് ചെയ്യുകയും യാത്രയ്ക്ക് വേണ്ട തയ്യാറെടുപ്പുകൾ നടത്തുകാരും ചെയ്തിരുന്നു. എന്നാൽ എയർപോർട്ടിലേക്ക് പോകാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് അബ്ദുൾ സലിം ജീവനൊടുക്കിയത്.
ബാത്‌റൂമിൽ കയറി വാതിലടച്ച അബ്ദുൾ സലീമിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ ബാത്ത്റൂമിന്റെ വാതിലിൽ തട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി വാതിൽ പൊളിച്ചപ്പോഴാണ് അബ്ദുൾ സലീമിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൈയ്യിലെ ഞരമ്പ് മുറിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
English Summary : A Malayali youth was found dead in Riyadh