INTERNATIONAL NEWSGulf Newsപ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ വരാൻ ആഗ്രഹിച്ച് ഇരിക്കുകയായിരുന്നു ; സൗദിയിൽ...

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ വരാൻ ആഗ്രഹിച്ച് ഇരിക്കുകയായിരുന്നു ; സൗദിയിൽ ടാങ്കറിന് തീ പിടിച്ച് പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം

follow whatsapp

സൗദി : ജുബൈലിൽ പെട്രോൾ ടാങ്കറിന് തീ പിടിച്ചുണ്ടായ അപകടത്തിൽ പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം .പാലക്കാട് കല്ലേക്കുളങ്ങര സ്വദേശി അനിൽകുമാർ ദേവൻ നായർ (56) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ജുബൈൽ-അബുഹദ്രിയ റോഡിലാണ് അപകടം നടന്നത്.

ഇന്ധനം നിറച്ച് പോകുകയായിരുന്ന ടാങ്കറിന് തീ പിടിക്കുകയായിരുന്നു. ടാങ്കർ ഓടിച്ചിരുന്ന അനിൽകുമാറിന് തീ പിടിത്തത്തിൽ ഗുരുതരമായി പൊള്ളലേൽക്കുകയും സംഭവ സ്ഥലത്ത് തന്നെ മരിക്കുകയുമായിരുന്നു. തീ പിടിച്ച ടാങ്കർ പൂർണമായും കത്തി നശിച്ചു.

- Advertisement -

പതിനാല് വർഷത്തോളമായി അനിൽകുമാർ ദേവൻ നായർ സൗദിയിൽ ജോലി ചെയ്ത് വരികയാണ്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ വരാനുള്ള തയ്യാറെടുപ്പിലായിരുന്നു അനിൽകുമാർ. അതിനിടയിലാണ് അപകടത്തിൽപെട്ട് ജീവൻ നഷ്ടമായത്.

- Advertisement -

English Summary : A native of Palakkad met a tragic end after a tanker caught fire in Saudi Arabia

spot_img