വിനോദ സഞ്ചാരത്തിനായി ഗോവയിലെത്തിയ റഷ്യൻ യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

ഗോവ : വിനോദ സഞ്ചാരത്തിനായി ഗോവയിലെത്തിയ റഷ്യൻ യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ട് നേപ്പാൾ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. മുപ്പത്തിയേഴുകാരിയായ യുവതിയെ ഹോട്ടൽ മുറിയിൽവെച്ച് പീഡിപ്പിച്ച സംഭവത്തിലാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴ്ചച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Advertisements

ഗോവ കലാൻഗുട്ടയിലെ ഹോട്ടലിൽ റൂം ബോയിമാരായി ജോലി ചെയ്ത് വരികയായിരുന്നു നേപ്പാൾ സ്വദേശികൾ. ഹോട്ടലിൽ താമസിക്കാനെത്തിയ റഷ്യൻ വനിതയുടെ റൂം വൃത്തിയാക്കുന്നതിനായി റൂമിൽ കയറിയ പ്രതികൾ റഷ്യൻ യുവതിയെ ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡനത്തിന് ശേഷം ഇരുവരും ജോലി ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. റഷ്യൻ യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Advertisements

Advertisements
- Advertisement -
Latest news
POPPULAR NEWS