ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗീകാതിക്രമണം നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം : ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗീകാതിക്രമണം നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലറ തേവലക്കാട് സ്വദേശി അനിൽകുമാർ (48) ആണ് അറസ്റ്റിലായത്. കോട്ടയം ഏറ്റുമാനൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസിലാണ് സംഭവം നടന്നത്. സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനിയുടെ ശരീരത്തിൽ ഇയാൾ സ്പർശിക്കാൻ ശ്രമിക്കുകയായിരുന്നു.

  അമ്മയെ പീഡി-പ്പിക്കാൻ ശ്രമിച്ചപ്പോൾ തടയാൻ ശ്രമിച്ച തന്നെ സിഗരറ്റിനു കുത്തി, മുഖത്തടിച്ചു: മകന്റെ ഞെട്ടിപ്പിക്കുന്ന മൊഴി പുറത്ത്

വിദ്യാർത്ഥിനി ബഹളം വെയ്ക്കുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അനിൽകുമാറിനെ അറസ്റ്റ് ചെയ്തത്. എസ്എച്ഓ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Latest news
POPPULAR NEWS