Thursday, April 25, 2024
-Advertisements-
KERALA NEWSശരീരത്തിൽ മുറിവേറ്റ പാടുകൾ ; തൃശൂർ സ്വദേശിനിയായ യുവതിയെ മൈസൂരിലെ ജോലി സ്ഥലത്ത് മരിച്ച നിലയിൽ...

ശരീരത്തിൽ മുറിവേറ്റ പാടുകൾ ; തൃശൂർ സ്വദേശിനിയായ യുവതിയെ മൈസൂരിലെ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി, ആൺ സുഹൃത്ത് കസ്റ്റഡിയിൽ

chanakya news
-Advertisements-

മൈസൂർ : തൃശൂർ സ്വദേശിനിയായ യുവതിയെ മൈസൂരിലെ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ഊരകം സ്വദേശി ഷാജിയുടെ മകൾ സബീന (26) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സബീനയുടെ മൃതദേഹത്തിൽ മുറിവേറ്റ പാടുകൾ കണ്ടെത്തി.

സബീനയുടെ മരണത്തിൽ കരിവന്നൂർ സ്വദേശിയായ ആൺ സുഹൃത്തിന് പങ്കുള്ളതായി പോലീസ് സംശയിക്കുന്നു. ആൺ സുഹൃത്തുമായുള്ള തകർക്കത്തിലാണ് മരണം സംഭവായിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സബീനയുടെ വീട്ടുകാർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആൺ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. സബീനയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

English Summary : A woman from Thrissur found dead at her workplace in Mysuru

-Advertisements-