Thursday, April 18, 2024
-Advertisements-
KERALA NEWSഭാര്യ പിണങ്ങിപ്പോയത് ഇഷ്ടപ്പെട്ടില്ല ; രാത്രി ഭാര്യയുടെ വീടിന് നേരെ പടക്കം എറിഞ്ഞ സംഭവത്തിൽ യുവാവ്...

ഭാര്യ പിണങ്ങിപ്പോയത് ഇഷ്ടപ്പെട്ടില്ല ; രാത്രി ഭാര്യയുടെ വീടിന് നേരെ പടക്കം എറിഞ്ഞ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

തിരുവനന്തപുരം : പിണങ്ങി പോയ ഭാര്യയുടെ വീടിന് നേരെ പടക്കമെറിഞ്ഞ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആറ്റിങ്ങൽ സ്വദേശി ശ്രീനാഥ് (26) സുഹൃത്ത് വിഷ്ണു (22 ) എന്നിവരാണ് അറസ്റ്റിലായത്. ശ്രീനാഥിന്റെ ഭാര്യ ദിവസങ്ങൾക്ക് മുൻപ് വഴക്കിട്ട് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇതിൽ പ്രകോപിതനായ ശ്രീനാഥ് ബുധനാഴ്ച രാത്രി ഭാര്യയുടെ വീട്ടിലേക്ക് പടക്കം എറിയുകയായിരുന്നു.

പടക്കമെറിഞ്ഞതിനെ തുടർന്ന് വീടിന്റെ വാതിൽ കത്തി നശിച്ചു. ഭാര്യ പിണങ്ങി പോയതിലുള്ള പ്രകോപനമാണ് പടക്കമേറിയാൻ കാരണമെന്ന് ശ്രീനാഥ് പോലീസിൽ മൊഴി നൽകി. സുഹൃത്ത് വിഷ്ണുവിനെ സഹായത്തിനായി കൂടെ കൂട്ടിയതാണെന്നും ശ്രീനാഥ് പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.

ആറ്റിങ്ങൽ പോലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു.

English Summary : A young man was arrested for throwing firecrackers at his wife’s house

-Advertisements-