Wednesday, September 11, 2024
-Advertisements-
KERALA NEWSപ്രായപൂർത്തിയാകാത്ത പ്രതികൾ ഒളിവിൽ ; തിരുവനന്തപുരത്ത് പത്തൊൻപതുകാരനെ നാലംഗ സംഘം വെട്ടിക്കൊ,ലപ്പെടുത്തി

പ്രായപൂർത്തിയാകാത്ത പ്രതികൾ ഒളിവിൽ ; തിരുവനന്തപുരത്ത് പത്തൊൻപതുകാരനെ നാലംഗ സംഘം വെട്ടിക്കൊ,ലപ്പെടുത്തി

chanakya news

തിരുവനന്തപുരം : തിരുവനന്തപുരത്ത് പത്തൊൻപതുകാരനെ വെട്ടിക്കൊലപ്പെടുത്തി. കിളിപ്പാലം സ്വദേശി അർഷാദ് (19) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. നാലുപേരടങ്ങുന്ന സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. അക്രമി സംഘത്തിൽ പ്രായപൂർത്തിയാകാത്തവരും ഉണ്ടെന്നാണ് സൂചന.

നാലംഗ സംഘത്തിന്റെ വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ അർഷാദിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സംഭവത്തിൽ പ്രതികളിൽ ഒരാളെ പോലീസ് പിടികൂടി. കരിമഠം സ്വദേശി ധനുഷ് (18) ആണ് അറസ്റ്റിലായത്. മറ്റുള്ള പ്രതികൾ ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

English Summary : A young man was hacked to death in Thiruvananthapuram