Wednesday, April 24, 2024
-Advertisements-
ENTERTAINMENTCinemaറിലീസ് ചെയ്ത് മണിക്കൂറുകൾക്ക് ശേഷം ആടുജീവിതം ഇൻറർനെറ്റിൽ, പരാതി നൽകി സംവിധായകൻ

റിലീസ് ചെയ്ത് മണിക്കൂറുകൾക്ക് ശേഷം ആടുജീവിതം ഇൻറർനെറ്റിൽ, പരാതി നൽകി സംവിധായകൻ

chanakya news
-Advertisements-

കൊച്ചി : പൃഥ്വിരാജ് നായകനായെത്തി തീയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ആടുജീവിതം സിനിമയുടെ വ്യാജ പതിപ്പ് ഓൺലൈനിൽ. സമൂഹ മാധ്യമങ്ങളിലൂടെ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നതിനെതിരെ സംവിധായകൻ ബ്ലസ്സി നിയമ നടപടി സ്വീകരിച്ചു.

എറണാകുളം സൈബർ സെല്ലിലാണ് സംവിധായകൻ ബ്ലസ്സി പരാതി നൽകിയത്. സിനിമ റിലീസ് ചെയ്ത് മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ വ്യാജ പതിപ്പ് ഓൺലൈനിൽ പ്രചരിചരിക്കുകയായിരുന്നു. വ്യാജ പതിപ്പിന്റെ സ്‌ക്രീൻ ഷോട്ടുകൾ ഉൾപ്പടെ ബ്ലസ്സി പരാതിക്കൊപ്പം പോലീസിന് കൈമാറി.

തീയേറ്ററിൽ വൻ ജനപ്രീതി നേടിക്കൊണ്ട് പ്രദർശനം തുടരുന്ന സിനിമയുടെ വ്യാജ പതിപ്പ് പുറത്തിറങ്ങിയതിൽ അണിയറ പ്രവർത്തകർ ആശങ്കയിലാണ്. റിലീസ് ദിവസം തന്നെ 4.8 കോടി രൂപയോളം കളക്ഷൻ സ്വന്തമാക്കിയ ആട് ജീവിതം നീണ്ട പതിനാറ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് തീയേറ്ററിലെത്തിയത്.

English Summary : aadujeevitham malayalam movie download

-Advertisements-