ഡൽഹിയിൽ ആം ആദ്മിയുടെ വിജയത്തിന് കാരണം വോട്ടിംഗ് മെഷിനിലെ തകരാർ ആണെന്ന് സോഷ്യൽ മീഡിയ ബിജെപിക്ക് ഹാക്ക് ചെയ്യാൻ പറ്റാത്ത തരത്തിലുള്ള സാങ്കേതിക വിദ്യയാണ് വോട്ടിംഗ് മെഷീനിൽ ഉള്ളതെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ.
സാധാരണ ഗതിയിൽ ബിജെപി ജയിക്കുന്ന സ്ഥലങ്ങളിൽ വോട്ടിഗ് മെഷീൻ ഹാക്ക് ചെയ്യുന്നു എന്ന വ്യാജ ആരോപണം ബിജെപി വിരുദ്ധർ പ്രചരിപ്പിക്കാറുണ്ടായിരുന്നു. എന്നാൽ ഡൽഹിയിൽ ബിജെപി വിജയിക്കാത്തതിനാൽ മികച്ച വോട്ടിംഗ് മെഷീൻ ആയിരിക്കണം തയാറാക്കിയിട്ടുണ്ടാവുകയെന്നും അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുണ്ടാവുമെന്നുമാണ് പരിഹാസ രൂപേണ വരുന്ന കമന്റുകൾ.
ബിജെപി വിജയിച്ചാൽ വോട്ടിംഗ് മെഷീനെ കുറ്റം പറയുന്നവർ ഇപ്പോൾ ആം ആദ്മി വിജയിച്ചപ്പോൾ മിണ്ടാതെ ഇരിക്കുന്നത് എന്തെ എന്നും ആളുകൾ ചോദിക്കുന്നു. ബിജെപി ജയിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പേര് ദോഷം കേൾക്കുന്ന വോട്ടിംഗ് മെഷീന് ഡൽഹി തിരഞ്ഞെടുപ്പ് കുറച്ച് ആശ്വാസം നല്കിയിരിക്കുകയാണെന്നും ആളുകൾ പറയുന്നു.