Monday, June 24, 2024
-Advertisements-
ENTERTAINMENTCinemaചേച്ചി കുലസ്ത്രിയാണോ ?, അതെ കുലസ്ത്രീയാണ് ആ പേര് നൽകിയതുകൊണ്ട് വിഷമം ഇല്ല, അത് കിട്ടാൻ...

ചേച്ചി കുലസ്ത്രിയാണോ ?, അതെ കുലസ്ത്രീയാണ് ആ പേര് നൽകിയതുകൊണ്ട് വിഷമം ഇല്ല, അത് കിട്ടാൻ ഇച്ചിരി പാടാണ്

chanakya news

പുതുക്കോട്ടയിലെ പുതുമണവാളൻ, മഴയെത്തും മുൻപേ, സ്വപ്‍ന ലോകത്തെ ബാലഭാസ്കരൻ തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ആനി. സംവിധായകൻ ഷാജി കൈലാസുമായുള്ള പ്രണയ വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കുന്ന ആനി ചാനൽ പരിപാടികളിൽ സജീവമാണ്.

അമൃത ചാനലിൽ ആനി അവതരിപ്പിക്കുന്ന പരിപാടിയിൽ ദിവസങ്ങൾക്ക് മുൻപ് അതിഥികളായി അനാർക്കലി മരയ്ക്കാറും, അഖിലും എത്തിയിരുന്നു. പുതിയ ചിത്രമായ മന്ദാകിനിയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാനാണ് താരങ്ങൾ എത്തിയത്. ഇതിനിടയിൽ അവതാരകയായ ആനി പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

‘അമ്മ ഓൾഡ് ജനറേഷൻ ആണെന്ന് അമ്മ ഞങ്ങൾക്കൊപ്പം എത്തിയിട്ടില്ലെന്നും മക്കൾ ഇടയ്ക്ക് പറയാറുണ്ട്. എന്നാൽ ഒപ്പം എത്താത്തത് എന്തുവാ എന്ന് എനിക്ക് മനസിലായിട്ടില്ല ആനി പറയുന്നു. ഇതിനിടെ ചേച്ചി കുലസ്ത്രീ ആണെന്ന കമന്റ് കണ്ട കാര്യം ആനിയോട് അഖിൽ പറഞ്ഞു. അതെ അങ്ങനെ താനും കേൾക്കുന്നുണ്ട് ഇനിയിപ്പോൾ താൻ അനാർക്കലിയോട് എന്തെങ്കിലും ചോദിച്ചാൽ തന്നെ ഇതൊക്കെ ചോദിക്കാൻ ഞാനാര് കുലസ്ത്രീയാണോ എന്ന് ആളുകൾ ചോദിക്കുമെന്നും ആനി പറയുന്നു.

അനാർക്കലിയോട് എന്തെങ്കിലും ചോദിക്കണമെന്ന് കരുതിയാൽ ഞാൻ ആദ്യം ആലോചിക്കുന്നത് ദൈവമേ ഇത് ചോദിക്കണോ എന്നാണ്. ഇതിനിടെ അഖിൽ വീണ്ടും ചോദിക്കുന്നു ചേച്ചി കുലസ്ത്രീ അല്ലല്ലോ. കുലസ്ത്രീ ആണ് അങ്ങനെ ഒരു പേര് നൽകിയതിൽ എനിക്ക് വിഷമം ഇല്ലെന്നും ആ പേര് കിട്ടാൻ ഇത്തിരി പാടാണെന്നും ആനി പറഞ്ഞു.

താൻ തുറന്ന് സംസാരിക്കുന്ന കൂട്ടത്തിലാണ്. ഇപ്പോൾ അഖിൽ പറഞ്ഞ ഒരു തമാശയ്ക്ക് ഞാൻ ചിരിച്ചാൽ ഇവൾ എന്ത് കൊച്ചിരിയാണ് ചിരിക്കുന്നതെന്ന് ആളുകൾ പറയും. മനുഷ്യന് മനസ് തുറന്ന് ചിരിക്കാൻ പാടില്ലേ എന്ന് ആനി ചോദിക്കുന്നു.

English Summary : aani about kulasthree