നടി റിമ കല്ലിങ്കലിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ ലഹരിമരുന്ന് പാർട്ടി നടത്തിയെന്ന ആരോപണത്തിൽ പോലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ പ്രതികരണവുമായി ആഷിക് അബു രംഗത്ത്. ആർക്കെതിരെയും ആരോപണം ഉന്നയിക്കുന്ന ആളാണ് സുചിത്രയെന്നും ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും ആഷിക് അബു പറഞ്ഞു.
സിനിമ സെറ്റിൽ ലഹരി ഉപയോഗിക്കുന്നത് കണ്ടിട്ടില്ല. ലഹരി ഉപയോഗം ഉണ്ടെന്ന ആരോപണത്തിൽ അന്വേഷണം നടക്കട്ടെയെന്നും ആഷിക് അബു പറഞ്ഞു. സിനിമയിൽ ലഹരി ഉപയോഗമുണ്ടെന്നത് മുസ്ലിം നാമധാരികൾക്കെതിരെ സംഘപരിവാരം വര്ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന അക്രമണമാണെന്നും ആഷിക് അബു വ്യക്തമാക്കി.
English Summary : aashiq abu about drug party