Friday, March 29, 2024
-Advertisements-
KERALA NEWSമരണത്തോട് മല്ലിടിച്ച് മെഡിക്കൽ കോളേജിന്റെ വരാന്തയിൽ കിടന്നത് ആറ് മണിക്കൂർ ; അപകടത്തിൽ പരിക്കേറ്റ യുവാവ്...

മരണത്തോട് മല്ലിടിച്ച് മെഡിക്കൽ കോളേജിന്റെ വരാന്തയിൽ കിടന്നത് ആറ് മണിക്കൂർ ; അപകടത്തിൽ പരിക്കേറ്റ യുവാവ് ചികിത്സ കിട്ടാതെ മരിച്ചതായി പരാതി

chanakya news
-Advertisements-

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവാവ് ചികിത്സ കിട്ടാതെ മരിച്ചതായി ആരോപണം. കൊല്ലം പാരിപ്പള്ളി സ്വദേശികളായ അജികുമാർ-നിഷ ദമ്പതികളുടെ മകൻ ഗിൽജിത്ത് (21) ആണ് മരിച്ചത്. ബൈക്ക് അപകടത്തിൽ പരിക്കേറ്റ ഗിൽജിത്തിനെ ഈ മാസം 23 നാണ് മെഡിക്കൽ കോളേജിൽ എത്തിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഗിൽജിത്തിനെ മെഡിക്കൽ കോളേജിന്റെ വരാന്തയിൽ കിടത്തിയെന്നും ചികിത്സ നൽകിയില്ലെന്നുമാണ്. നേരത്തെ സ്വകര്യ ആശുപത്രിയിൽ എത്തിച്ച ഗിൽജിത്തിന്റെ കൈകാലുകൾക്ക് പൊട്ടലുള്ളതായി കണ്ടെത്തിയിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസിക്കാനുള്ള പണമില്ലാത്തതിനാൽ മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ആറു മണിക്കൂറോളം മെഡിക്കൽ കോളേജിന്റെ വരാന്തയിൽ കിടന്ന ഗിൽജിത്ത് ചികിത്സ കിട്ടാതെ മരിക്കുകയായിരുന്നു.

കൊല്ലം കൊട്ടിയത്തുവെച്ചാണ് ഗിൽജിത്ത് അപകടത്തിൽപെട്ടത്. ഗിൽജിത്ത് സഞ്ചരിച്ച ബൈക്ക് ലോറിയിലിടിച്ച് മറിയുകയായിരുന്നു.എൻജിനിയറിങ് അവസാനവർഷ വിദ്യാർത്ഥിയാണ് ഗിൽജിത്ത്.

English Summary : accident victim dies at thiruvananthapuram medicalcollege

-Advertisements-