Advertisements

പെൺകുട്ടിയുടെ വയർ കണ്ട് സംശയം, ആശാവർക്കർ പറഞ്ഞതനുസരിച്ച് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഏഴ് മാസം ഗർഭിണി ; കൊല്ലത്ത് യുവാവ് അറസ്റ്റിൽ

കൊല്ലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊല്ലം കല്ലുവാതുക്കൽ സ്വദേശി ദീപു (24) ആണ് അറസ്റ്റിലായത്. അമ്പലം കുന്ന് സ്വദേശിനിയായ പെൺകുട്ടിയെ പ്രണയം നടിച്ച് ലലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisements

പ്രണയം നടിച്ച് പെൺകുട്ടിയെ പ്രതിയുടെ സഹോദരന്റെ വീട്ടിൽ എത്തിച്ചാണ് പീഡനത്തിന് ഇരയാക്കിയത് . പെൺകുട്ടിയുടെ വയർ വീർത്തിരിക്കുന്നത് ശ്രദ്ധിച്ച ആശാവർക്കർ പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ട് പോയി പരിശോധിക്കാൻ വീട്ടുകാരോട് പറയുകയായിരുന്നു. തുടർന്ന് ഓയൂരിലെ ഗവണ്മെന്റ് ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും ആശുപത്രി അധികൃതർ കൊല്ലം ഗവണ്മെന്റ് കോളേജിലേക്ക് ഇവരെ അയക്കുകയായിരുന്നു.

കൊല്ലം ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് പെൺകുട്ടി ഏഴ് മാസം ഗർഭിണിയാണെന്ന വിവരമറിഞ്ഞത്. ആശുപത്രി അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പോലീസിനെ വിമരമറിയിച്ചു.

Advertisements

English Summary : accused arrested on molestate minor girl in kollam

- Advertisement -
Latest news
POPPULAR NEWS