Wednesday, April 24, 2024
-Advertisements-
NATIONAL NEWSവർഷങ്ങൾക്ക് മുൻപ് പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത് ; ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ...

വർഷങ്ങൾക്ക് മുൻപ് പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത് ; ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ മരിച്ചു

chanakya news
-Advertisements-

കോയമ്പത്തൂർ : ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന മലയാളി യുവതി മരിച്ചു. രാമനാഥപുരം സ്വദേശി കവിത (36) ആണ് മരിച്ചത്. ഇക്കഴിഞ്ഞ മാർച്ച് ഇരുപത്തി മൂന്നിന് കോയമ്പത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ വെച്ച് കവിതയുടെ ഭർത്താവ് ശിവകുമാർ (42) ആണ് ആസിഡ് ആക്രമണം നടത്തിയത്.

കുടുംബ വഴക്കിനെ തുടർന്നാണ് ശിവകുമാർ ഭാര്യ കവിതയ്ക്ക് നേരെ ആസിഡ് ഒഴിച്ചത്. സംഭവത്തിന് ശേഷം രക്ഷപെടാൻ ശ്രമിച്ച ശിവകുമാറിനെ പോലീസും അഭിഭാഷകരും ചേർന്ന് അറസ്റ്റ് പിടികൂടുകയായിരുന്നു. ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ കവിത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്.

മലയാളികളായ കവിതയും ശിവകുമാറും വർഷങ്ങൾക്ക് മുൻപ് പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. തുടർന്ന് കോയമ്പത്തൂരിൽ താമസിച്ച് വരികയായിരുന്നു. ശിവകുമാർ ലോറി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

English Summary : Acid attack coimbatore

-Advertisements-