Thursday, April 18, 2024
-Advertisements-
KERALA NEWSകണ്ണൂരിൽ കോടതി ജീവനക്കാരിയായ യുവതിക്ക് നേരെ ആസിഡ് ആക്രമണം ; യുവതിയുടെ രണ്ടാം ഭർത്താവ് അറസ്റ്റിൽ

കണ്ണൂരിൽ കോടതി ജീവനക്കാരിയായ യുവതിക്ക് നേരെ ആസിഡ് ആക്രമണം ; യുവതിയുടെ രണ്ടാം ഭർത്താവ് അറസ്റ്റിൽ

chanakya news
-Advertisements-

കണ്ണൂർ : തളിപ്പറമ്പിൽ കോടതി ജീവനക്കാരിയായ യുവതിക്ക് നേരെ ഭർത്താവ് ആസിഡ് ആക്രമണം നടത്തി. മുൻസിഫ് കോടതി ജീവനക്കാരിയും കൂവോട് സ്വദേശിനിയുമായ സാഹിദ (39) ന് നേരെയാണ് ആക്രമണമുണ്ടായത്. ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ സാഹിദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മാട്ടൂൽ സ്വദേശി അഷ്‌കർ ആണ് സാഹിദയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. ഇയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. സാഹിദയുടെ രണ്ടാം ഭർത്താവാണ് അഷ്‌കർ. കുടുംബ പ്രശ്‌നമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : Acid attack on a woman who is a court employee in Kannur

-Advertisements-