നടന്‍ അല്ലു അര്‍ജുന്‍ ജയിലിൽ നിന്നും പുറത്തേക്ക്. ജയിൽ മോചിതനായി വീട്ടിലെത്തിയ അല്ലുവിനെ ഭാര്യ സ്നേഹ റെഡ്‌ഡി കരഞ്ഞു കൊണ്ടാണ് സ്വീകരിച്ചത്.
ഒരു ദിവസത്തെ നാടകീയ രംഗങ്ങൾക്ക് വിരാമമിട്ട് കൊണ്ട് നടന്‍ അല്ലു അര്‍ജുന്‍ ജയിലിൽ നിന്നും പുറത്തേക്ക്. പുഷ്പ 2 എന്ന അല്ലു അർജ്ജുൻ സിനിമയുടെ റിലീസിനെ തുടർന്ന് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 39കാരിയായ യുവതി മരിച്ച സംഭവത്തിലായിരുന്നു ഇന്നലെ ഹൈദരാബാദ് പോലീസ് നടനെ അറസ്റ്റ് ചെയ്തത്.
ജൂബിലി ഹില്‍സിലെ നടന്റെ വസതിയില്‍ എത്തി ഉറങ്ങി കിടന്ന താരത്തിനെ വിളിച്ചുണർത്തി ഭക്ഷണം പോലും കഴിക്കാൻ സമ്മതിക്കാതെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് താരത്തെ ചിക്ക്‌ട്പള്ളി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഗാന്ധി ആശുപത്രിയിൽ വൈദ്യപരിശോധനക്ക് ശേഷം നമ്പള്ളി കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിക്ക് ഉത്തരവിട്ടു. കോടതി വിധിയെ തുടർന്ന് ചഞ്ചൽഗുഡ ജയിലിൽ എത്തിച്ച താരം ഉടൻ തന്നെ ജാമ്യത്തിനായി ഹൈദരാബാദ് ഹൈകോടതിയെ സമീപിച്ചു. അതിനെ തുടർന്ന് കോടതി 4 ആഴ്ചത്തേക്കുള്ള ഇടക്കാല ജാമ്യം താരത്തിനു നൽകുകയായിരുന്നു. നടനാണെങ്കിലും അല്ലു അർജുന് ഒരു പൗരനെന്ന നിലയിൽ ജീവിക്കാനും സ്വാതന്ത്ര്യത്തിനും അവകാശമുണ്ടെന്ന് നിരീക്ഷിച്ച് നടൻ തെലങ്കാന ഹൈക്കോടതി പിന്നീട് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.
ജാമ്യം ലഭിച്ചിട്ടും ജയിലിൽ ഉത്തരവ് ലഭിക്കാൻ വൈകിയതിനെ തുടർന്ന് താരത്തിനു ജയിലിൽ കഴിയേണ്ടി വരികയും ഇന്ന് രാവിലേ 6:30 യോട് കൂടി ജയിൽ മോചിതനാകുകയുമായിരുന്നു.
പുഷ്പ 2 ന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് തീറ്ററിലെത്തിയ താരവും തിയേറ്റർ ഉടമകളും പോലീസിനെ അറിയിച്ചില്ലെന്നും അതിനെ തുടർന്ന് ജനതിരക്ക് നിയന്ത്രിക്കാനാകാത്ത തരത്തിലായത് കൊണ്ടാണ് യുവതി മരിച്ചതെന്നുമായിരുന്നു പോലീസിന്റെ ഭാഷ്യം, എന്നാൽ തിയേറ്റർ ഉടമകൾ മുൻകൂട്ടി പോലീസിൽ നിന്നും അനുവാദം തേടി കൊണ്ടുള്ള കത്ത് പുറത്ത് വന്നിരിക്കുകയാണ്. അതിനർത്ഥം താരത്തിനെ മനഃപൂർവ്വം അപകീർത്തി പെടുത്താനായാണ് പോലീസ് ഈ വാദമുയർത്തിയതെന്നുമാണ് കരുതേണ്ടത്.
തിരക്കിൽ പെട്ട് മരിച്ച യുവതിയുടെ ഭർത്താവ് തന്റെ അറിവോട് കൂടിയല്ല താരത്തിന്റെ അറസ്റ്റെന്നും, കേസ് പിൻവലിക്കാൻ താൻ തയ്യാറാണെന്നുമാണ് മാധ്യമങ്ങളോടുള്ള പ്രതികരണം. യുവതിയുടെ കുടുംബത്തിനായി 25ലക്ഷം രൂപ നഷ്ടപരിഹാരം അല്ലു അർജ്ജുൻ നൽകിയിരുന്നു.
താരത്തിന്റെ അറസ്റ്റിൽ കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ്, കിഷൻ റെഡ്‌ഡി, എച്ച് രാജ, രഷ്മിക മന്ദാന, വരുൺ ധവാൻ തുടങ്ങിയവർ താരത്തിന്റെ അറസ്റ്റിൽ പ്രതിഷേധിക്കുകയും പവൻ കല്യാൺ, താരത്തിന്റെ അമ്മാവനായ ചിരഞ്ജീവി, റാണാ ദഹുബാട്ടി, റാംചരൺ തുടങ്ങിയവർ വീട്ടിലെത്തുകയും ചെയ്തു.
ഹൈദരാബാദ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ തന്നെ അല്ലു അർജുൻ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. ഇന്നലെ രാത്രി മുതലേ അദ്ദേഹത്തിൻ്റെ ആരാധകർ ജൂബിലി ഹിൽസിലെ വീടിന് പുറത്ത് തടിച്ചുകൂടിയിരുന്നു. താൻ നിയമത്തെ മാനിക്കുന്നുവെന്നും കേസുമായി അന്വേഷണത്തോട് പൂർണ സഹകരണം വാഗ്ദാനം ചെയ്തതും അല്ലു അർജുൻ രംഗത്തെത്തിയത്.
“ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ല, ഞാൻ സുഖമായിരിക്കുന്നു, ഞാൻ നിയമം അനുസരിക്കുന്ന പൗരനാണ്, അന്വേഷണത്തോട് സഹകരിക്കും.” താരം പറഞ്ഞു.
ജയിലിലെ പ്രധാന കവാടത്തിന് പുറത്ത് ആരാധകരടക്കമുള്ളവർ തടിച്ചു കൂടിയതിനെ തടുർന്ന് താരത്തെ പിന്‍ഗേറ്റ് വഴിയാണ് പുറത്തിറക്കിയത്. തെലങ്കാന ചഞ്ചൽഗുഡ ജയിലിലെ ബാരക്ക് ഒന്നിലാണ് അല്ലു അര്‍ജുൻ ഇന്നലെ കഴിഞ്ഞത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടികാണിച്ച് മുൻഗേറ്റ് വഴി അല്ലു അര്‍ജുനെ പുറത്തേക്ക് കൊണ്ടുവരണ്ട എന്ന് ജയിൽ അധികൃതർ തീരുമാനിക്കുകയായിരുന്നു.
ഇതിനിടെ ഇന്നലെ രാത്രി ഒപ്പിട്ട ജാമ്യ ഉത്തരവ് ജയിലിൽ എത്തിയിരുന്നു. എന്നിട്ടും ജയിൽ മോചനം വൈകി എന്നാണ് അഭിഭാഷകര്‍ ആരോപിക്കുന്നത്. ഇതിനെതിരെ നിയമനടപടികളിലേക്ക് നീങ്ങുമെന്നും വ്യക്തമാക്കി. ജയിൽ മോചനത്തിന് മുമ്പായി അല്ലു അർജുന്‍റെ അച്ഛൻ അല്ലു അരവിന്ദ് ചഞ്ചൽഗുഡ സ്റ്റേഷനിൽ എത്തി ഒപ്പം ഭാര്യാപിതാവ് കാഞ്ചർല ചന്ദ്രശേഖർ റെഡ്ഢിയും എത്തിയിരുന്നു.
Actor Allu Arjun freed from Hyderabad prison in Pushpa 2 screening sstampede death case