Thursday, March 28, 2024
-Advertisements-
ENTERTAINMENTസുരേഷ് ഗോപി വീണ്ടും മത്സരിക്കുമല്ലോ ജയിക്കുമോ എന്ന് നമുക്ക് നോക്കാം, കേന്ദ്രത്തിൽ എന്തായാലും ബിജെപി വരും...

സുരേഷ് ഗോപി വീണ്ടും മത്സരിക്കുമല്ലോ ജയിക്കുമോ എന്ന് നമുക്ക് നോക്കാം, കേന്ദ്രത്തിൽ എന്തായാലും ബിജെപി വരും ; തുറന്ന് പറഞ്ഞ് നടൻ ബൈജു

chanakya news
-Advertisements-

മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് നടൻ ബൈജു. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻ പിള്ള അഥവ മണിയൻപിള്ള എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച താരമാണ് ബൈജു. ബൈജു എന്നാണ് അറിയപ്പെടുന്നതെങ്കിലും യഥാർത്ഥ പേര് ബൈജു സന്തോഷ് കുമാർ എന്നാണ്. നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ച ബൈജു പിന്നീട് സഹതാരമായും വില്ലൻ വേഷങ്ങളിലും അഭിനയിച്ച് മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി.

ഒരുകാലത്ത് ബൈജു പൂർണമായും സിനിമകളിൽ നിന്നും വിട്ട് നിന്നിരുന്നു. എന്നാൽ അതിനെ കുറിച്ച് ചോദിച്ചപ്പോൾ ആരും അഭിനയിക്കാൻ വിളിച്ചില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. വീണ്ടും മലയാള സിനിമയിൽ സജീവമായ ബൈജുവിന്റെ ചില തഗ് മറുപടികൾ ട്രോളന്മാർ ഏറ്റെടുത്തിട്ടുമുണ്ട്. ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

തൃശൂരിൽ സുരേഷ്‌ഗോപി വീണ്ടും മത്സരിക്കുകയാണെങ്കിൽ വിജയിക്കണമെന്നാണ് ബൈജു പറയുന്നത്. കേന്ദ്രത്തിൽ എന്തായാലും ബിജെപി അധികാരത്തിൽ എത്തും. ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിക്കുമെങ്കിൽ അത് സുരേഷ് ഗോപിക്ക് മാത്രമേ കഴിയു എന്നും ബൈജു പറയുന്നു. ഒരുവട്ടം കൂടി മത്സരിച്ച് പരാജയപ്പെട്ടാൽ പിന്നെ ഇലക്ഷനിൽ മത്സരിക്കരുതെന്ന് താൻ സുരേഷ് ഗോപിയോട് പറഞ്ഞിട്ടുണ്ടെന്നും ബൈജു പറയുന്നു. സിനിമ രംഗത്ത് നിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങിയ താരങ്ങളെ കുറിച്ച് ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യങ്ങൾ താരം തുറന്ന് പറഞ്ഞത്.

സുരേഷ് ഗോപി എംപി ആയിരുന്ന സമയത്ത് അദ്ദേഹത്തിന് ലഭിച്ച ഫണ്ട് ഉപയോഗിച്ച് ഒരുപാട് കര്യങ്ങൾ ചെയ്തു. അതിന് പുറമെ സ്വന്തം പോക്കറ്റിൽ നിന്നും പണം എടുത്തും ഒരുപാട് കാര്യങ്ങൾ ചെയ്തു. അതെല്ലാം അദ്ദേഹത്തിന്റെ നല്ല മനസുകൊണ്ടാണെന്നും ബൈജു പറയുന്നു. അദ്ദേഹം വീണ്ടും മത്സരിക്കുമല്ലോ. ജയിക്കുമോ എന്ന് നമുക്ക് നോക്കാം. ജയിച്ചാൽ ആ ജില്ലയ്ക്ക് ഗുണം ലഭിക്കുമെന്നും ബൈജു പറയുന്നു.

English Summary : actor baiju about suresh gopi and bjp

-Advertisements-