Sunday, November 10, 2024
-Advertisements-
ENTERTAINMENTCinemaകൊടിവെച്ച കാറിൽ അമ്മയുടെ ഓഫീസിലേക്ക് അയാൾ നടന്ന് കയറണം, അവിടുള്ളവന്മാരുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ കാണണം,...

കൊടിവെച്ച കാറിൽ അമ്മയുടെ ഓഫീസിലേക്ക് അയാൾ നടന്ന് കയറണം, അവിടുള്ളവന്മാരുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ കാണണം, കെട്ട കാലത്ത് കൈവിടാതെ ചേർത്ത് നിർത്തിയവരുടെ അഭിമാനം കാണണം

chanakya news

കൊച്ചി : തൃശൂരിൽ സുരേഷ് ഗോപി ജയിച്ചതിന് പിന്നാലെ മോഹൻലാൽ,മമ്മുട്ടി തുടങ്ങി നിരവധി താരങ്ങൾ സുരേഷ്‌ഗോപിക്ക് ആശംസ അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി വരുന്നത് കാണാനുള്ള ആഗ്രഹം പങ്കുവെച്ചിരിക്കുയാണ് നടൻ ബൈജു സന്തോഷ്. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ഓഫീസിലേക്ക് കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി വരുന്നതാണ് ബൈജു സ്വപ്നം കണുന്നത്.

തനിക്കൊരു ആഗ്രഹമുണ്ടെന്നും കൊടിവെച്ച കാറിൽ കരിംപൂച്ചകളുടെ അകമ്പടിയോടെ അമ്മയുടെ ഓഫീസിലേക്ക് സുരേഷ് ഗോപി നടന്ന് കയറുന്നത് കാണണം. അപ്പോൾ അവിടുള്ളവന്മാരുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ ഒന്ന് കാണണം. കെട്ട കാലത്ത് കൈവിടാതെ ചേർത്ത് പിടിച്ചവരുടെ അഭിമാനവും കാണണം. ബൈജു പറയുന്നു.

ബൈജുവിന്റേത് എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ.

എനിക്കൊരു ചെറിയ ആഗ്രഹമുണ്ട്. ആ കൊടി വെച്ചകാറിൽ,പ്രോട്ടോക്കോളും കരിംപൂച്ചകളും സഹിതം…
അമ്മയുടേ ഓഫീസിലേക്ക് അയാൾ നടന്ന് കയറുന്ന നിമിഷം. അവിടുള്ളവൻമാരുടേ മുഖത്ത് വിരിയുന്ന ഭാവം ഒന്ന് കാണണം. മൂന്നോ നാലോ ഉള്ളൂ എങ്കിലും കെട്ടകാലത്ത് കൈവിടാതേ ചേർത്ത് പിടിച്ചവരുടേ അഭിമാനവും ഒന്നു കാണണം. ജീവിതത്തിലും തിരശ്ശിലയിലും അഭിനയിക്കുന്നവൻമാരുടേ ഇടയിലൂടേ തിരശ്ശീലയിൽ മാത്രം അഭിനയിക്കാൻ അറിയുന്നൊരാളേ വിശ്വസിക്കുന്ന ദൈവങ്ങൾ കൈവിടാതേ കാത്തത് എങ്ങനേയെന്ന് അവരുടേ മുഖത്തൂന്ന് വായിച്ചെടുക്കണം.

പത്ത്മുപ്പത് വർഷമായി സിനിമ മേഖലയിൽ ആർക്കും ഉപദ്രവം ചെയ്യാതേ പറ്റാവൂന്നവർക്ക് ഒക്കേ സഹായം ചെയ്തൊരുവനേ ആപത്ഘട്ടങ്ങളിൽ പരസ്യമായി ഒന്ന് പിന്തുണയ്ക്കാതേ,തമ്പുരാൻമാരേ ഭയന്ന് ജീവിച്ച ഫേക്ക് ഹീറോകളുടേ സഹപ്രവർത്തകനോടുള്ള കരുതൽ അഭിനയങ്ങൾ സിനിമസ്കോപ്പിൽ 8k യിൽ തന്നേ കാണണം. കേരളത്തിലേ കവല ചട്ടമ്പി രാഷ്ട്രിയ പിൻബലം കൊണ്ട് ആർത്തട്ടഹസിച്ചവൻമാരേയും,അടിമകണ്ണുകളേയും വെല്ലുവിളിച്ചിറങ്ങിയ കൂട്ടം തെറ്റിയ കുഞ്ഞാട് ദില്ലിയിലേ ഡോണിൻ്റേ കൈപിടിച്ച് തിരികേ വരുമ്പോൾ. ചോദിക്കാനൊരു ചോദ്യമുണ്ട്,അയാളത് ചോദിച്ചില്ലേലും അന്തരീഷത്തിൽ അത് മുഴങ്ങി കേൾക്കും. ഓർമ്മയുണ്ടോ ഈ മുഖം….??

I am Suresh Gopi..Central Minister Of India..
നീയൊക്കേ സിനിമയിലും തിരക്കഥയിലും അഭിനയിച്ചും കണ്ടും ശീലം മാത്രമുള്ള ഇന്ദ്രപ്രസ്ഥത്തിൽ,നിൻ്റെയൊക്കേ തലവര മാറ്റിയെഴുതാൻ കഴിയുന്നവൻമാരൂടേ ഇടയിൽ,ഇന്നുമുതൽ ഞാനാണ് നിൻ്റേയൊക്കേ അഡ്രസ്സ്. ദാനം വാങ്ങിട്ടതൊന്നുമല്ല,അധ്വാനിച്ച് നേടിയതാണ്…
ഇനി ഇത് എഴുത്തിയവൻ്റെ ജാതകവും കഥയും പിടിച്ചു പോകേണ്ടതില്ല. എഴുതിയ ആള് ഡോൺ ആണ്
ചരിത്രം അറിയുന്നവർക്ക് അറിയാം.

English Summary : actor baiju santhosh about suresh gopi mp