പതിവ് തെറ്റിച്ചില്ല ; ശബരിമലയിൽ ദർശനം നടത്തി ചലച്ചിത്ര താരം ദിലീപ്

ചലച്ചിത്ര താരം ദിലീപ് ശബരിമലയിൽ ദർശനം നടത്തി. ഈ വർഷം ഇത് രണ്ടാം തവണയാണ് ദിലീപ് ശബരിമല ദർശനം നടത്തുന്നത്. ദിലീപ് ശബരിമലയിൽ ദർശനം നടത്തുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. ചലച്ചിത്ര താരമെന്ന പരിഗണന ഒന്നും ഇല്ലാതെ മറ്റ് ഭക്തർക്കൊപ്പമാണ് ദിലീപ് മലചവിട്ടി അയ്യപ്പ ദർശനം നടത്തിയത്.

അതേസമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുനരന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായാണ് ദിലീപ് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ശബരിമല ദർശനം നടത്തിയത്. കഴിഞ്ഞ തവണ മാനേജർക്കൊപ്പം എത്തിയ ദിലീപ് ഇത്തവണ കുടുംബാംഗങ്ങൾക്കൊപ്പമാണ് ശബരിമലയിലെത്തിയത്.

ദിലീപിന്റെ നിർമ്മാണത്തിൽ അനുജൻ അനൂപ് പത്മനാഭൻ സംവിധാനം ചെയ്ത തട്ടാശേരി കൂട്ടം നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്.