കൊച്ചി : ചലച്ചിത്രതാരം മാത്യുവിന്റെ കുടുംബം സഞ്ചരിച്ച വാഹനം കാനയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. മാത്യുവിന്റെ ബന്ധുവും റിട്ടയേർഡ് അധ്യാപികയുമായ ബീന (60) ആണ് മരിച്ചത്. ശാസ്താം മുകളിലെ ദേശിയ പാതയിൽ നിർമ്മാണം നടക്കുന്ന കാനയിലേക്ക് ഇവർ സഞ്ചരിച്ച ജീപ്പ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
മാത്യുവിന്റെ സഹോദരനാണ് വാഹനം ഓടിച്ചിരുന്നത്. ബന്ധുവിന്റെ മരണാന്തര ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മാത്യുവിന്റെ സഹോദരനെ കൂടാതെ മാതാപിതാക്കളും ബന്ധുക്കളുമാണ് ജീപ്പിലുണ്ടായിരുന്നത്. സഹോദരനും മാതാപിതാക്കൾക്കും അപകടത്തിൽ പരിക്കേറ്റു.
പരിക്കേറ്റവരെ എറണാകുളം മെഡിക്കൽ ട്രെസ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
English Summary : actor mathew family accident