നടനും നിർമ്മാതാവുമായ വിജയ് ആന്റണിയുടെ മകളെ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്ലസ് ടു വിദ്യാർത്ഥിനിയായ ലോറ (16) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ലോറയെ കിടപ്പ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ കുറച്ച് നാളുകളായി ലോറ വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായാണ് വിവരം. ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ലോറയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
English Summary : actor vijay antony daughter lara found dead