സുഹൃത്തിനൊപ്പം ഗോവയിൽ അവധിയാഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച അഹാന കൃഷ്ണയ്ക്ക് നേരെ മോശം കമന്റിട്ട ആളിന് മറുപടിയുമായി താരം. വലുതായപ്പോൾ തുണി ഇഷ്ടമല്ലാതെ ആയി എന്നാണ് അഹാനയുടെ ചിത്രങ്ങൾക്ക് താഴെ യുവാവ് കമന്റ് ചെയ്തത്. എന്നാൽ അതിന് അഹാന നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അഹാന യുവാവിന് നൽകിയ മറുപടി ഇങ്ങനെ ‘അല്ല നാട്ടുകാർ എന്ത് പറയും എന്നത് മൈൻഡ് ചെയ്യണ്ടായി’
നിരവധിപേരാണ് അഹാനയ്ക്ക് പിന്തുണയുമായി എത്തിയത്. യുവാവിന്റെ മോശം കമന്റിന് അഹാന നൽകിയ മറുപടിയുടെ സ്ക്രീൻ ഷോട്ട് താരം തന്നെ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്. ഗോവയിൽ സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കുന്ന നിരവധി ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം മോശം കമന്റിട്ട അകൗണ്ട് ഫേക് ആണെന്ന് ആളുകൾ പറയുന്നുണ്ട്. ഫ്രീ തിങ്കർ എന്ന അകൗണ്ടിൽ നിന്നാണ് അഹാനയ്ക്ക് നേരെ മോശം കമന്റ് എഴുതിയിരിക്കുന്നത്. കമന്റ് ഇട്ടത് പോലുള്ള ഫ്രീ തിങ്കന്മാരെ തനിക്ക് ഇഷ്ടമാണെന്ന് പരിഹാസ രൂപേണ താരം പറയുന്നുണ്ട്.
English Summary : actress ahaana krishna reply to negative comment