Saturday, April 20, 2024
-Advertisements-
ENTERTAINMENTCinemaവയസായെങ്കിലും ശരീരം ചെറുപ്പം, രാത്രി രഹസ്യമായി വീട്ടിൽ വന്ന് നിന്റെ സോപ്പ് കാണട്ടെ ; അശ്ലീല...

വയസായെങ്കിലും ശരീരം ചെറുപ്പം, രാത്രി രഹസ്യമായി വീട്ടിൽ വന്ന് നിന്റെ സോപ്പ് കാണട്ടെ ; അശ്ലീല സന്ദേശം അയച്ചവർക്കെതിരെ നടി ഐശ്വര്യ

chanakya news
-Advertisements-

സമൂഹമാധ്യമങ്ങളിലൂടെ തനിക്ക് വന്ന അശ്ലീല സന്ദേശങ്ങളും സന്ദേശം അയച്ചവരുടെ ചിത്രങ്ങളും പങ്കുവെച്ച് ചലച്ചിത്രതാരം ഐശ്വര്യ ഭാസ്കരൻ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം അശ്ലീല സന്ദേശങ്ങൾ അയച്ചവർക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയത്. അൻപത്തി രണ്ട് വയസുള്ള തന്നോട് ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ നാട്ടിലെ പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്നും താരം ചോദിക്കുന്നു.

സിനിമയിലും സീരിയലിലും അവസരങ്ങൾ നഷ്ടപെട്ട താരം സോപ്പുകളും സൗന്ദര്യ വർധക വസ്തുക്കളും വിൽപ്പന നടത്തിയാണ് ഇപ്പോൾ ഉപജീവനം നടത്തുന്നത്. ഓൺലൈനിലൂടെ തന്റെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനായി രണ്ട് മൊബൈൽ നമ്പറുകൾ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഈ നമ്പറുകളിൽ ചിലർ രാത്രിയായാൽ അശ്ലീല സന്ദേശങ്ങളാണ് അയക്കുന്നത്.

വയസായെങ്കിലും ശരീരം ചെറുപ്പമാണ്, രഹസ്യമായി വീട്ടിൽ വന്ന് നിന്റെ സോപ്പ് കാണട്ടെ എന്നൊക്കെയാണ് ചോദിക്കുന്നത്. ഒരാൾ അയാളുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രം എടുത്ത് അയച്ചു. ഭർത്താവ് ഇല്ലാതെ ജീവിക്കുന്നവരെ കാണുമ്പോൾ ഇങ്ങനെ ചോദിക്കുന്നവരെ ചെരുപ്പൂരി അടിക്കണമെന്നും താരം പറയുന്നു.

ഇതിനെതിരെ താൻ ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ല. ഈ കീടങ്ങൾക്ക് വേണ്ടി അവരെ ബുദ്ധിമുട്ടിക്കണ്ടല്ലോ എന്ന് കരുതിയിട്ടാണ് പരാതി നൽകാത്തതെന്നും ഐശ്വര്യ പറയുന്നു. മകളോട് ചോദിച്ചപ്പോൾ മകളാണ് യൂട്യൂബിൽ വീഡിയോ ചെയ്യാൻ പറഞ്ഞതെന്നും താരം പറയുന്നു.

English Summary : Actress Aishwarya against those who sent obscene messages

-Advertisements-