Thursday, March 28, 2024
-Advertisements-
NATIONAL NEWSപ്രതിശ്രുത വരനൊപ്പം കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടം ; നടിയും ടെലിവിഷൻ അവതാരികയുമായ വൈഭവി കാറപകടത്തിൽ മരിച്ചു

പ്രതിശ്രുത വരനൊപ്പം കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടം ; നടിയും ടെലിവിഷൻ അവതാരികയുമായ വൈഭവി കാറപകടത്തിൽ മരിച്ചു

chanakya news
-Advertisements-

മുംബൈ : നടിയും, ടെലിവിഷൻ അവതാരകയുമായ വൈഭവി ഉപാധ്യായ (34) കാറപകടത്തിൽ മരിച്ചു. കഴിഞ്ഞ ദിവസം ഹിമാചൽ പ്രദേശിൽവെച്ചുണ്ടായ അപകടത്തിലാണ് വൈഭവി കൊല്ലപ്പെട്ടത്. വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു.

പ്രതിശ്രുത വരനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. സാരാഭായി വേഴ്‌സസ് സാരാഭായി എന്ന ഷോയിലൂടെയാണ് വൈഭാവി ഉപാധ്യായ ശ്രദ്ധിക്കപ്പെട്ടത്. 2020 ൽ പുറത്തിറങ്ങിയ ദീപിക പദുക്കോണിന്റെ ഛപാക് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

English Summary : Actress and television host Vaibhavi died in a car accident

-Advertisements-