Saturday, April 20, 2024
-Advertisements-
ENTERTAINMENTആദ്യമായി ആർത്തവരക്തം കണ്ടപ്പോൾ ബ്ലഡ് കാൻസർ ആണെന്ന് കരുതി പൊട്ടിക്കരഞ്ഞു, പറയാനുള്ള മടികാരണം അമ്മ ഒന്നും...

ആദ്യമായി ആർത്തവരക്തം കണ്ടപ്പോൾ ബ്ലഡ് കാൻസർ ആണെന്ന് കരുതി പൊട്ടിക്കരഞ്ഞു, പറയാനുള്ള മടികാരണം അമ്മ ഒന്നും പറഞ്ഞ് തന്നിരുന്നില്ല ; അനുമോൾ പറയുന്നു

chanakya news
-Advertisements-

ടെലിവിഷൻ അവതരികയായി പിന്നീട് സിനിമയിലെത്തിയ താരമാണ് അനുമോൾ. ഇവൻ മേഘ രൂപൻ എന്ന ചിത്രത്തിലൂടെയാണ് അനുമോൾ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് അകം,പ്രേമസൂത്രം,പാപം ചെയ്യാത്തവർ കല്ലെറിയട്ടെ,ഞാൻ,ചായില്യം,അമീബ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. 2013 ൽ പുറത്തിറങ്ങിയ വെടിവഴിപാട് എന്ന ചിത്രത്തിലൂടെയാണ് അനുമോൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

അനുമോളുടെ പുതിയ വെബ് സീരിസിന്റെ വിശേഷങ്ങൾ പറയുന്നതിനൊപ്പം യഥാർത്ഥ ജീവിതത്തിൽ നടന്ന കാര്യങ്ങൾ പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരം. അയാലി എന്ന വെബ് സീരിസിൽ കാണിച്ചിരിക്കുന്നത് യഥാർത്ഥ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണെന്ന് അനുമോൾ പറയുന്നു. പ്രായപൂർത്തിയായ ശേഷം സ്കൂളിൽ പോകാൻ പറ്റാത്ത പെൺകുട്ടിയുടെ ജീവിതമാണ് വെബ്‌സീരിസിൽ കാണിക്കുന്നത്.

ആദ്യമായി ആർത്തവമുണ്ടായപ്പോൾ തനിക്ക് ബ്ലഡ് ക്യാൻസർ ആണെന്നാണ് കരുതിയത്. എന്താണ് ആർത്തവമെന്ന് അമ്മ തനിക്ക് പറഞ്ഞ് തന്നിട്ടില്ലായിരുന്നു. എന്നാൽ ഈ വെബ്‌സീരിസ്‌ ഭാവിയിൽ അമ്മമാർക്ക് ഒരു റഫറൻസ് ആയിരിക്കുമെന്ന് അനുമോൾ പറയുന്നു. തന്നോട് അമ്മ ആർത്തവത്തെ കുറിച്ച് പറയാത്തത് മടികൊണ്ടായിരിക്കുമെന്നും അനുമോൾ പറയുന്നു. ആർത്തവത്തെ കുറിച്ച് സ്‌കൂളിൽ നിന്ന് കുട്ടികൾക്കിടയിൽ നിന്നാണ് താൻ കേട്ടിട്ടുള്ളത് പക്ഷെ അത് അന്ന് മനസിലായിരുന്നില്ലെന്നും അനുമോൾ പറയുന്നു.

ആദ്യമായി ആർത്തവരക്തം കണ്ടപ്പോൾ ബ്ലഡ് കാൻസർ ആണെന്ന് കരുതി പേടിച്ചു. ബ്ലഡ് വരുന്നത് ബ്ലഡ് കാൻസർ ഉള്ളത്കൊണ്ടാണെന്നാണ് സിനിമയിൽ നിന്നൊക്കെ താൻ മനസിലാക്കി വെച്ചിരുന്നതെന്നും അനുമോൾ പറയുന്നു. ബ്ലഡ് വന്ന കാര്യം അമ്മയോട് പറഞ്ഞ് താൻ കരയുകയായിരുന്നെന്നും എന്നാൽ അമ്മ സന്തോഷിക്കുകയാണ് ചെയ്തതെന്നും താരം പറയുന്നു.

English Summary : actress anumol about menstruation

-Advertisements-