Saturday, May 25, 2024
-Advertisements-
ENTERTAINMENTCinemaആളുകളുടെ ചിന്താഗതിയൊക്കെ മാറി, വെടി വഴിപാട് ഇപ്പോഴാണ് റിലീസ് ചെയ്തിരുന്നതെങ്കിൽ ആളുകൾ ആഘോഷിച്ചേനെ ; ചലച്ചിത്രതാരം...

ആളുകളുടെ ചിന്താഗതിയൊക്കെ മാറി, വെടി വഴിപാട് ഇപ്പോഴാണ് റിലീസ് ചെയ്തിരുന്നതെങ്കിൽ ആളുകൾ ആഘോഷിച്ചേനെ ; ചലച്ചിത്രതാരം അനുമോൾ പറയുന്നു

chanakya news
-Advertisements-

വെടി വഴിപാട് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിലെത്തിയ താരമാണ് അനുമോൾ. 2009 മുതലാണ് താരം അഭിനയരംഗത്തെത്തുന്നത്. ചെറുതും വലുതുമായി ഒരുപാട് കഥാപാത്രങ്ങൾ ചെയ്യുവാൻ അനുമോൾക്ക് സാധിച്ചിട്ടുണ്ട്.അമീബ, റോക്സ്റ്റാർ,അകം എന്നിവ ഏറെ ശ്രദ്ധിക്കപെട്ട ചിത്രങ്ങളാണ്.

ശംബു പുരുഷോത്തമൻ സംവിധാനം ചെയ്ത് 2013 ൽ പുറത്തിറങ്ങിയ ചിത്രമാണ് വെടിവഴിപാട്. ഇതിൽ സുമിത്ര എന്ന വേറിട്ട ഒരു കഥാപാത്രമായിരുന്നു താരം ചെയ്തത്. ഇപ്പോഴിതാ വെടി വഴിപാട് എന്ന ചിത്രം ഇന്നത്തെ കാലത്ത് ഇറങ്ങിയിരുന്നെങ്കിൽ സൂപ്പർ ഹിറ്റ് ആകുമായിരുനെന്ന് അനുമോൾ പറയുന്നു. 2013ൽ പടം റിലീസ് ചെയ്ത സമയത്ത് തന്നെ നല്ല റെസ്പോൺസ് കിട്ടിയിരുന്നു. ഒപ്പം തന്നെ അതിനെ കുറ്റം പറഞ്ഞവരും അംഗീകരിക്കാത്തവരും ഉണ്ടായിരുന്നു. ദൈവീകമായ കാര്യത്തെവച്ച് ഇങ്ങനെ ചെയ്യേണ്ടിരുന്നില്ലെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നെന്ന് താരം പറയുന്നു.

എന്നാൽ ഇന്നത്തെ കാലത്ത് ആളുകൾ കുറച്ചുകൂടി തുറന്ന ചിന്താഗതിക്കാരായി മാറിയിരിക്കുന്ന ഈ കാലത്ത് പടം റിലീസ് ആയിരുന്നെങ്കിൽ ഒരുപാട് ആഘോഷിക്കുമായിരുന്നു. അന്ന് ഈ പടം ചെയ്യുന്ന സമയത്ത് സംവിധായകൻ തന്നോട് പറഞ്ഞിരുന്നു ഇപ്പോഴല്ല പതിനഞ്ചു വർഷങ്ങൾക്ക് ശേഷമാണ് ആളുകൾ ഈ ചിത്രത്തെ കുറിച്ച് സംസാരിക്കുകയും റിയലൈസ് ചെയ്യാൻ പോകുന്നതെന്നും. അത് ശരിയാണ് ഇപ്പോ തനിക്കും തോന്നുന്നുവെന്ന് അനുമോൾ പറയുന്നു.

English Summary : actress anumol about vedi vazhipadu movie

-Advertisements-