Thursday, April 25, 2024
-Advertisements-
ENTERTAINMENTഞാൻ ഒരു ഹിന്ദുവാണ്, ഭാരതാംബയുടെ വേഷമിടാൻ പേടിയില്ല ; വിമർശനങ്ങളോട് പ്രതികരിച്ച് ചലച്ചിത്ര താരം അനുശ്രീ

ഞാൻ ഒരു ഹിന്ദുവാണ്, ഭാരതാംബയുടെ വേഷമിടാൻ പേടിയില്ല ; വിമർശനങ്ങളോട് പ്രതികരിച്ച് ചലച്ചിത്ര താരം അനുശ്രീ

chanakya news
-Advertisements-

നാടൻ വേഷങ്ങൾ ചെയ്തുകൊണ്ട് മലയാള ചലച്ചിത്ര മേഖലയിൽ ശ്രദ്ധ നേടിയ താരമാണ് അനുശ്രീ. ഡയമണ്ട് നെക്ലെയ്‌സ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് മഹേഷിന്റെ പ്രതികാരം, ചന്ദ്രേട്ടൻ എവിടെയാ, ഇതിഹാസം, രാജമ്മ @ യാഹു, പഞ്ചവർണ്ണ തത്ത, പ്രതി പൂവൻ കോഴി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരവധി ട്രോളുകൾക്കും വിമർശങ്ങൾക്കും ഇരയായിട്ടുണ്ട്. എന്നാൽ അതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന് ഒരിക്കൽ അനുശ്രീ തന്നെ പറഞ്ഞിരുന്നു.

2018 ൽ നടന്ന ബലഗോകുലം പരിപാടിയിൽ ഭാരതാംബയായി വേഷമിട്ടതിനെ തുടർന്ന് നിരവധി വിമർശനങ്ങൾക്ക് ഇടയായിട്ടുണ്ട് താരം. എന്നാൽ അതിനുള്ള മറുപടി അപ്പോൾ തന്നെ അനുശ്രീ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും അതെ സംഭവത്തിനെ കുറിച്ച് പ്രതികരിക്കുകയാണ് താരം. തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമില്ല പണ്ടുമുതലേ നാട്ടിൽ നടക്കുന്ന പരിപാടികളിൽ താൻ പങ്കെടുക്കാറുണ്ടെന്നാണ് അനുശ്രീ പറയുന്നത്.

ഗണേശേട്ടനെയും ഷാഫി പറമ്പിൽ എം എൽ എയുമൊക്കെ അറിയാമെന്നല്ലാതെ രാഷ്ട്രീയത്തെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലന്നാണ് താരം പറയുന്നത്. താൻ സിനിമ താരം ആവുന്നതിന് മുൻപ് അവിടെ കൃഷ്ണനും രാധയുമൊക്കെ ആയിരുന്നത് ഞങ്ങളാണ്. അന്ന് ആർക്കും ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. അപ്പോഴും തനിക്ക് രാഷ്രിയമൊന്നും ഉണ്ടായിരുന്നില്ലെന്ന് താരം പറയുന്നു. അമ്പലത്തിന്റെ കാര്യത്തിൽ താൻ എപ്പോഴും ആക്റ്റീവ് ആയിരിക്കുന്ന വ്യക്തിയാണ്. കാരണം താൻ ഒരു ഹിന്ദുവും തന്റെ വീട് അമ്പലത്തിന്റെ പരിസരങ്ങളിലും ആയതിനാലാണ്. അതുകൊണ്ട് അമ്പലത്തിൽ ഇതുപോലെ കൃഷ്ണനോ ഭാരതാംബയോ ആകണമെങ്കിൽ ആകുമെന്നും അതിന് തനിക്ക് പേടിയില്ലെന്നുമാണ് അനുശ്രീ പറയുന്നത്.

അവിടെ എ ബി വി പി ചേട്ടന്മാരാണ് പരിപാടികൾക്കൊക്കെ അന്നദാനം വിളമ്പുന്നതും രാഖി കെട്ടുന്നതുമൊക്കെ. ഇത് കമ്മ്യൂണിസ്റ്റ്കരോ കോൺഗ്രസ്സ് അനുഭാവികളോ ആയിരുന്നെങ്കിൽ താൻ അത് ആകുമായിരുനെന്നാണ് അനുശ്രീ പറയുന്നത്.

-Advertisements-