Saturday, April 20, 2024
-Advertisements-
ENTERTAINMENTഇരുപത്തിയേഴ് വയസിന് മുൻപ് ഒരു തീരുമാനവും എടുക്കരുത് ; വിവാഹബന്ധം വേർപെടുത്തിയതിനെ കുറിച്ച് നടി ഗൗതമി...

ഇരുപത്തിയേഴ് വയസിന് മുൻപ് ഒരു തീരുമാനവും എടുക്കരുത് ; വിവാഹബന്ധം വേർപെടുത്തിയതിനെ കുറിച്ച് നടി ഗൗതമി നായർ

chanakya news
-Advertisements-

ഡയമണ്ട് നെക്ലെയ്‌സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ഗൗതമി നായർ. ഡയമണ്ട് നെക്ലെയ്‌സിലെ തമിഴ് സംസാരിക്കുന്ന ലക്ഷ്മി എന്ന നഴ്‌സ്‌ ആയി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുവാൻ താരത്തിന് സാധിച്ചു. ദുൽക്കറിന്റെ നായികയായി സെക്കന്റ്‌ ഷോയിലൂടെയാണ് ഗൗതമി അഭിനയരംഗത്തെത്തുന്നത്. പിന്നീട് ചുരുക്കം ചില ചിത്രങ്ങളിൽ അഭിനയിച്ച താരം 2017ൽ ആയിരുന്നു സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനെയാണ് വിവാഹം ചെയ്തത്. വിവാഹ ശേഷം അഭിനയരംഗത്തു സജീവമല്ലായിരുന്നു താരം. മൂന്നുവർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ ഇരുവരും ബന്ധം വേർപിരിയുകയായിരുന്നു.

ഇപ്പോഴിതാ ഗൗതമിയും രാജേന്ദ്രനും വേര്പിരിയാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം. തന്റെ സ്വകാര്യ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടെന്നായിരുന്നു ഗൗതമി പറഞ്ഞത്. നമ്മുടെ ജീവിതത്തിൽ ഒരു തീരുമാനം എടുക്കണമെങ്കിൽ അത് ഇരുപത്തിയേഴു വയസ്സ് കഴിഞ്ഞിട്ടായിരിക്കണം. അതിന് മുൻപ് നമുക്ക് എന്താ വേണ്ടതെന്ന് നമുക്ക് തിരിച്ചറിയാൻ കഴിയില്ലെന്ന് താരം പറയുന്നു. സന്തോഷമിലാത്തോരു ജീവിതം വേണ്ടാന്നുവച്ചിട്ടായിരുന്നു താൻ ബന്ധം വേർപെടുത്തിയത്. കുറേ തവണ ഒരുമിച്ചു ജീവിക്കാൻവേണ്ടി ശ്രമിച്ചു. ഞങ്ങളുടെ ഐഡിയോളജികൾ തമ്മിൽ ചേരാതെയായി. അങ്ങനെ എടുത്ത ഒരു തീരുമാനമായിരുന്നു ഡിവോഴ്സ്.

ഞങ്ങൾ തമ്മിൽ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. അതുകൊണ്ട് വീട്ടുകാർക്ക് ഡിവോഴ്സിന് താൽപ്പര്യമില്ലായിരുന്നെന്ന് തരം പറയുന്നു. ഞങ്ങൾ തമ്മിൽ ആദ്യം നല്ല പരിചയക്കാരായിരുന്നു. വിവാഹം ശേഷം അടിയോ തർക്കമോ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല. ഡിവോഴ്സിനു ശേഷവും ഞങ്ങൾ തമ്മിൽ നല്ല സുഹൃത്തുക്കളാണ്. പരസ്പരം സംസാരിക്കുകയും വിളിക്കുകയും ചെയ്യും അതുകൊണ്ട് വിവാഹ മോചനത്തെ കുറിച്ച് ഇക്കാര്യം പുറത്ത് പറഞ്ഞിരുന്നില്ല. തന്റെ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങൾ വർത്തയാക്കാൻ തനിക്ക് താല്പര്യമില്ലായിരുന്നെന്നും ഗൗതമി നായർ പറയുന്നു.

English Summary : actress gauthami nair about divorce

-Advertisements-