ബിജെപിയിൽ സ്ത്രീകൾ സുരക്ഷിതരല്ല ; ചലച്ചിത്രതാരം ഗായത്രി രഘുറാം ബിജെപി വിട്ടു

ചെന്നൈ : അണ്ണാമലയുടെ കീഴിൽ സ്ത്രീകൾ സുരക്ഷിതരല്ല. തമിഴ്‌നാട് ബിജെപി ഘടകത്തിനെതിരെ ആരോപണം ഉന്നയിച്ച് നടി ഗായത്രി രഖുറാം ബിജെപിയിൽ നിന്നും രാജിവെച്ചു. തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ കാരണമാണ് താൻ ബിജെപി വിടുന്നതെന്ന് ഗായത്രി രഘുറാം ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

അപകീർത്തികരമായ പ്രവർത്തങ്ങളിൽ ഏർപ്പെട്ട് പാർട്ടിയുടെ മുഖഛായക്ക് കളങ്കം തീർക്കാൻ ശ്രമിച്ചതിന് ഗായത്രി രഘുറാമിനെ ആറു മാസത്തേക്ക് പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താരം രാജിയുമായി രംഗത്തെത്തിയത്.

  അന്തേവാസികളെ തന്ത്രപൂർവം ഒഴിവാക്കും ; പതിനേഴുകാരിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ മഠാധിപതി അറസ്റ്റിൽ

ഗായത്രി രഘുറാം ബിജെപി വിട്ടത് പാർട്ടിയെ ഒരുതരത്തിലും ബാധിക്കില്ലെന്ന് ബിജെപി വ്യക്തമാക്കി. അതേസമയം ബിജെപിയുടെ ദേശീയ നേതാക്കളെ ടാഗ് ചെയ്തുകൊണ്ടാണ് തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ അണ്ണാമലയെ വിമർശിച്ച് ഗായത്രി രഘുറാം ട്വിറ്ററിൽ കുറിപ്പ് പങ്കുവെച്ചത്.

English SUmmary : actress gayathri quit bjp

Latest news
POPPULAR NEWS