Friday, April 19, 2024
-Advertisements-
ENTERTAINMENTഇന്ന് ഇടുന്ന പാന്റ് നാളെ ഇടാൻ പറ്റില്ല, ശരീരത്തെ കുറിച്ച് ഒരുപാട് പരിഹാസങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്...

ഇന്ന് ഇടുന്ന പാന്റ് നാളെ ഇടാൻ പറ്റില്ല, ശരീരത്തെ കുറിച്ച് ഒരുപാട് പരിഹാസങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട് ; തുറന്ന് പറഞ്ഞ് ഗ്രേസ് ആന്റണി

chanakya news
-Advertisements-

ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ഗ്രേസ് ആന്റണി. ചിത്രത്തിൽ ഒരു കോളേജ് പെൺകുട്ടിയുടെ വേഷമാണ് താരം ചെയ്തത്. കുമ്പളങ്ങി നൈറ്റ്സിലെ സിമി എന്ന കഥാപത്രത്തിലൂടെയാണ് താരം പ്രേക്ഷകർക്കിടയിൽ സുപരിചിതയായത്. ജോർജേട്ടൻസ് പൂരം, ലക്ഷ്യം, അപ്പൻ, കനകം കാമിനി കലഹം, തുടങ്ങിയ ചിത്രങ്ങളിൽ നായികയായും സഹതാരമായും ഗ്രേസ് ആന്റണി അഭിനയിച്ചിട്ടുണ്ട്. കോമഡി കഥാപാത്രങ്ങളും സീരിയസ് കഥാപാത്രങ്ങളും ഒരു പോലെ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുത്തൻ ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും ബോഡി ഷെമി ങ്ങിനും താരം ഇരയായിട്ടുണ്ട്.

ഇപ്പോഴിതാ സിനിമ മേഖലയിൽ നിന്നും തനിക്കു നേരിടേണ്ടി ചില കാര്യങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് താരം. തന്റെ ശരീരത്തെയാണ് പലരും പരിഹസിക്കുന്നതെന്ന് താരം പറയുന്നു. തന്റെ ശരീര പ്രകൃതം വച്ചു നോക്കിയാൽ തനിക് ഒരിക്കലും ഒരു നടിയാകാൻ കഴിയില്ലെന്നാണ് താരം പറയുന്നത്. അക്കാര്യം പലരും തന്നോട് പറഞ്ഞിട്ടുണ്ട്. പെർഫോം ചെയ്യുക എന്നുള്ളതാണ് പ്രധാനം. തനിക്ക് ചേരുന്ന കഥാപാത്രമാണെങ്കിൽ മാത്രം സംവിധായകൻ തന്നെ വിളിക്കുമായിരുന്നെന്ന് താരം പറയുന്നു. സിനിമ മേഖലയിൽ നിന്നും പലരും തന്റെ തടിയെകുറിച്ച് പരിഹസിച്ചിട്ടുണ്ടെന്ന് താരം പറയുന്നു.

വണ്ണം കൂടി വരുന്നതിന്റെ കാരണം ആദ്യമൊന്നും തനിക്ക് മനസിലായിരുന്നില്ല. പിന്നീടാണ് മനസിലായത് തനിക്ക് ഹൈപ്പോതൈറോയ്ഡ് ഉണ്ടെന്നുള്ള കാര്യം. ഇന്ന് താൻ ഇടുന്ന പാന്റ് നാളെ ചിലപ്പോൾ എനിക്ക് ഇടാൻ പറ്റാറില്ല. മുഖമൊക്കെ വീർത്തുപോകാറുണ്ട്. കഴിക്കുന്നതെല്ലാം ശരീരത്തിൽ വന്ന് ബ്ലോട്ടിങ് ഉണ്ടാക്കുന്നുവെന്ന് താരം പറയുന്നു.മാസത്തിൽ രണ്ടു പ്രാവശ്യം താൻ തൈറോയിഡ് ടെസ്റ്റ്‌ ചെയ്യാറുണ്ട്. തന്റെ ശരീരം ഈ അവസ്ഥയിൽ ആവാൻ കാരണം ഹോർമോൺ ഇൻബലൻസ് ആണെന്ന് ഗ്രേസ് ആന്റണി പറയുന്നു.

ചോറ്, അരി, ഗോതമ്പ് പോലുള്ള ആഹാരങ്ങൾ തനിക്ക് കഴിക്കാൻ പറ്റില്ല. ഈ അടുത്തുപോലും താൻ തടിച്ചു കൊഴുത്തു പോയല്ലോ എന്ന് ഒരു സിനിമയുടെ സെറ്റിൽ വച്ചു പലരും പറഞ്ഞെന്ന് താരം പറയുന്നു. എല്ലാവരോടും തനിക്ക് ഇക്കാര്യം പറയാൻ പറ്റില്ല. പറയുന്നവർ എന്തുവേണമെങ്കിലും പറയട്ടെ നമ്മൾ അത് മൈൻഡ് ചെയ്യാതിരുന്നാൽ മതി.ഏതായാലും നമ്മൾ ആരോഗ്യത്തോടെ ഇരുന്നാൽ മതിയെന്ന് ഗ്രേസ് ആന്റണി പറയുന്നു.

English Summary : actress grace antony about her bodey

-Advertisements-