Saturday, April 20, 2024
-Advertisements-
KERALA NEWSഅന്ന് കനക വസ്ത്രം മാറിയത് കാട്ടിൽവെച്ച് ; മൊബൈൽ ഇല്ലാത്തത് കൊണ്ട് ഒന്നും സംഭവിച്ചില്ല വെളിപ്പെടുത്തലുമായി...

അന്ന് കനക വസ്ത്രം മാറിയത് കാട്ടിൽവെച്ച് ; മൊബൈൽ ഇല്ലാത്തത് കൊണ്ട് ഒന്നും സംഭവിച്ചില്ല വെളിപ്പെടുത്തലുമായി ബാബു ഷാഹിർ

chanakya news
-Advertisements-

തമിഴ് ചലച്ചിത്ര മേഖലയിൽ നിന്നും മലയാളത്തിലെ അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് കനക. 1989ൽ പുറത്തിറങ്ങിയ കരകാട്ടകരാണ് താരത്തിന്റെ ആദ്യ ചിത്രം. പിന്നീട് ചില തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും അവയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് 1991ൽ മലയാള ചലച്ചിത്ര മേഖയിലെത്തിയ താരം ആദ്യമായി അഭിനയിച്ചത് മുകേഷിന്റെ നായികയായി ഗോഡ് ഫാദർ എന്ന ചിത്രത്തിലായിരുന്നു. ഗോഡ്ഫാദറിന്റെ വമ്പൻ ഹിറ്റോടെ കനക മലയാളികളുടെ പ്രിയ നായികയായി മാറി. പിന്നീട് മലയാളത്തിലെ മുൻനിര നായകന്മാരായ മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി തുടങ്ങിയവരോടൊപ്പം വിയറ്റ്നാം കോളനി, നരസിംഹം, ഗോളാന്തര വാർത്ത, പിൻഗാമി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

അറിയപ്പെടുന്ന ഒരു താരപുത്രി കൂടിയായിരുന്നു കനക. 1960 കാലഘട്ടത്തിലെ അറിയപ്പെടുന്ന നടിയായിരുന്നു താരത്തിന്റെ അമ്മയായ ദേവിക. ചലച്ചിത്ര മേഖലയിലെ ജീവിതത്തെ അപേക്ഷിച്ചു വളരെ ദുഃഖകരമായിരുന്നു താരത്തിന്റെ യഥാർത്ഥ ജീവിതം. ഇപ്പോഴിതാ താരത്തെ കുറിച്ചുള്ള ചലച്ചിത്ര പ്രവർത്തകനായ ബാബു ഷാഹിർ എന്ന വ്യക്തിയുടെ വെളിപ്പെടുത്തലുകളാണ് സമൂഹമാധ്യമങ്ങളിൽ ഇടം നേടിയിരിക്കുന്നത്.

കിളിപേച്ച കേൾക്കവ എന്ന ചിത്രത്തിലെ ചില സംഭവത്തെ കുറിച്ചാണ് ബാബു ഷാഹിർ വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിൽ നാസർ, കനക, മമ്മൂട്ടി തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിൽ എത്തിയിരുന്നതെന്നും അദ്ദേഹം പറയുന്നു. ചിത്രത്തിലെ ഒരു പാട്ടിന്റെ ചിത്രീകരണം കാട്ടിൽ വച്ചായിരുന്നു ഷൂട്ട്‌ ചെയിതിരുന്നതെന്നും അപ്പോൾ പാട്ടിലെ ചില രംഗങ്ങൾക്കായി വേറെ വസ്ത്രം ധരിക്കേണ്ടി വന്നപ്പോൾ ആ കാട്ടിൽ വച്ചു തന്നെ കനക തന്റെ വസ്ത്രം മാറിയെന്നും അദ്ദേഹം പറയുന്നു. സ്ത്രീകളുടെ സാരികളൊക്കെ മറയാക്കിയായിരുന്നു താരം സാരിയും ബ്ലൗസും മാറ്റിയിരുന്നതെന്നും അദ്ദേഹം പറയുന്നു. അന്ന് മൊബൈൽഫോൺ ഇല്ലാത്ത കാലഘട്ടമായതുകൊണ്ട് ഭാഗ്യമായെന്നും ഇപ്പോഴായിരുന്നെങ്കിൽ പലതും സംഭവിച്ചേനെ എന്നും ഷാഹിർ പറഞ്ഞു.

-Advertisements-