എല്ലാവരും മറച്ച് പിടിച്ചപ്പോൾ താൻ കാണിച്ച് കൊടുക്കുമായിരുന്നു, ലൈസൻസില്ലാതെ വണ്ടി ഓടിച്ചിട്ടുണ്ട് ; കോളേജ് ജീവിതത്തെ കുറിച്ച് ലെന

ജയറാമിനെ നായകനാക്കി ജയരാജ്‌ സംവിധാനം ചെയ്ത സ്നേഹം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ തരമാണ് ലെന. ആദ്യ ചിത്രത്തിൽ സഹനടിയായെത്തിയ താരം പിന്നീട് രണ്ടാം ഭാവം എന്ന ചിത്രത്തിലൂടെ നായിക പദവിയിലെക്കെത്തുകയ്യായിരുന്നു. തുടർന്ന് വർണ്ണ കാഴ്ചകൾ, രണ്ടാം ഭാവം,ടു ഹരിഹർ നഗർ,കാര്യസ്ഥൻ, എന്നു നിന്റെ മൊയ്‌ദീൻ,മൈ ബോസ്,വിക്രമദിത്യൻ, സാജൻ ബേക്കറി,തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലെ പ്രമുഖ നടന്മാരുടെകൂടെ താരം അഭിനയിച്ചിട്ടുണ്ട്. 2013ൽ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നേടുവാൻ താരത്തിന് സാധിച്ചു.

Advertisements

ആദ്യകാലങ്ങളിൽ ആൽബം സോങ്ങുകളിൽ അഭിനയിച്ച ലെന ഓമനത്തിങ്കൾ പക്ഷി, ഓഹരി തുടങ്ങി ചില ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ഒരേ സമയം സഹനടിയായും അമ്മയായും അഭിനയിച്ചു പ്രേക്ഷകരുടെ ഇഷ്ട്ടതാരമായിമാറുവാൻ താരത്തിന് സാധിച്ചു. 2004 ൽ ആയിരുന്നു മലയാള സിനിമയിലെ തിരക്കഥകൃതായിരുന്ന അഭിലാഷുമായുള്ള തരത്തിന്റെ വിവാഹം. കുറച്ചു വർഷങ്ങൾക്കുശേഷം വിവാഹമോചനം നേടുകയായിരുന്നു. ആറാം ക്ലാസുമുതലുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും തുടർന്നുണ്ടായ വിവാഹമോചനത്തെ കുറിച്ചും ദിവസങ്ങൾക്ക് മുൻപ് താരം പറഞ്ഞ കാര്യങ്ങൾ വാർത്തകളിൽ ഇടം നേടിയിരുന്നു.

Advertisements

ഇപ്പോഴിത കോളേജിൽ പഠിക്കുമ്പോൾ ചെയ്ത ചില കാര്യങ്ങളാക്കുറിച്ചു തുറന്നു പറഞ്ഞിരിക്കുകയാണ് ലെന. പരീക്ഷയ്ക്ക്പോകുന്ന സമയത്ത് ലൈസൻസും ലേണേഴ്‌സും ഇല്ലാതെ വണ്ടിയൊടിച്ചതിന് പോലീസ് പിടിച്ചതും പരീക്ഷയിക്കാണ് പോകുന്നതെന്ന് പറഞ്ഞപ്പോൾ വൈകുനേരം വന്ന് വണ്ടി സ്റ്റേഷനിൽ വയ്ക്കാൻ പറഞ്ഞ സംഭവങ്ങളൊക്കെ ഓരോന്നായി താരം പറയുന്നു. ഇക്കാര്യം വീട്ടിൽ പറഞ്ഞപ്പോൾ ഒരുപാട് ചീത്തവിളി കേൾക്കേണ്ടിവന്നിട്ടുണ്ടെന്നുമാണ് താരം പറയുന്നത്. അതുപോലെ എല്ലാവരും മറച്ച് പിടിച്ച് എഴുതുമ്പോൾ താൻ പരീക്ഷ പേപ്പർ എല്ലാവർക്കും കാണിച്ചുകൊടുക്കുമായിരുന്നെന്നും അതിനുപകരം കുട്ടികൾ തനിക്ക് മിട്ടായി ഓഫർ ചെയ്യുമായിരുന്നെന്നും താരം പറയുന്നു. ഇത്തരത്തിൽ നിയമവിരുദ്ധമായ കാര്യങ്ങൾ താൻ കോളേജിൽ പഠിക്കുമ്പോൾ ചെയ്തിട്ടുണ്ടെന്നും താരം പറയുന്നു.

English Summary : actress Lena about college life

Advertisements

- Advertisement -
Latest news
POPPULAR NEWS