Thursday, April 25, 2024
-Advertisements-
ENTERTAINMENTCinemaമാന്യന്മാരായി നടക്കുന്നവർ ഇക്കാര്യത്തിൽ ഒട്ടു പിന്നിലല്ല അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നു ; ലിസി പറയുന്നു

മാന്യന്മാരായി നടക്കുന്നവർ ഇക്കാര്യത്തിൽ ഒട്ടു പിന്നിലല്ല അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നു ; ലിസി പറയുന്നു

chanakya news
-Advertisements-

തെന്നിന്ത്യൻ മുൻനിര നായകർക്കൊപ്പം ഒരു കാലത്ത് തിളങ്ങി നിന്ന അഭിനേത്രിയാണ് ലിസി. പ്രശസ്ത സംവിധായകൻ പ്രിയദർശനെ വിവാഹം ചെയ്‌തതോടെ സിനിമയിൽ നിന്നും താരം വിട്ടു നിൽക്കുകയായിരുന്നു. എന്നാൽ പ്രിയദര്ശനുമായുള്ള ബന്ധം വേർപെടുത്തിയതിനുശേഷം താരം സോഷ്യൽ മീഡിയയിലും മറ്റും സജീവമാണ്. ഈയിടെ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ വിജയ് പി നായരെ കയ്യേറ്റം ചെയ്‌ത ഭാഗ്യലക്ഷ്മിക്കും ദിയ സനയ്ക്കും പിന്തുണയുമായി എത്തിയിരിക്കുകയായിരുണ് താരം ഇപ്പോൾ.
താരത്തിന്റെ പോസ്റ്റ് ഇങ്ങനെ;

‘മൂന്ന് സ്ത്രീകളുടെ ശക്തമായ ചുവടുവയ്പ്പ്, സമൂഹത്തിനുവേണ്ടിയുള്ള അതിഭീമമായ ചുവടുവയ്പ്പിനെ പ്രതീക്ഷയോടെ കാണുന്നു. സമൂഹ മാദ്ധ്യമങ്ങൾ വഴി വിഷം കുത്തിവയ്ക്കുന്ന വിചിത്രം സ്വഭാവമുള്ളരും സമർത്ഥരെന്ന് നടിക്കുന്ന ക്രിമിനലുകളും മഹാമാരിയായി തീർന്നിരിക്കുകയാണ്. സ്ത്രീകളോട് പ്രത്യേകിച്ചും പെൺകുട്ടികളോടാണ് ഇത്തരം നീക്കങ്ങൾ.

bhagyalakshmi video
ഇത്തരക്കാർ വാരിയെറിയുന്ന ചെളി സമൂഹത്തിലെ ഭൂരിപക്ഷത്തിലേക്കല്ല മറിച്ച് ന്യൂനപക്ഷങ്ങൾക്ക് ഇടയിലാണ് ചെന്നു വീഴുന്നത്. മാർഗദർശികളെന്നും ധീരന്മാരെന്നും സ്വയം കരുതുന്ന ഇത്തരം ഭ്രാന്തന്മാരാൽ യൂട്യൂബും മറ്റും സമൂഹമാദ്ധ്യമങ്ങളും നിറഞ്ഞുകഴിഞ്ഞിരിക്കുന്നു. ഇനിയെങ്കിലും ഇത് അവസാനിപ്പിച്ചില്ലെങ്കിൽ സമൂഹത്തെയും എന്തിനേറെ നമ്മളെ തന്നെയും ഇത്തരക്കാർ കാർന്നുതിന്നും. നമ്മുടെ നിയമ വ്യവസ്ഥ പരാജയമാണ്. ഇത്തരക്കാർക്കു നേരെ നിയമം കണ്ണടക്കുകയാണ്. നിയമം ലംഘിക്കുക എന്നത് ആശാസ്യമല്ലെങ്കിലും ഈ ഒരു സാഹചര്യത്തിൽ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ചെയ്ത പ്രവർത്തി പ്രശംസനീയമാണ്.
PRIYADARSHAN 4
ഈ പ്രശ്നം സർക്കാരിനും സമൂഹത്തിനും മുന്നിൽ കൊണ്ടുവരാൻ അവർക്കു കഴിഞ്ഞു. ചില ക്രിമിനുകൾ മാത്രമാണ് ഇത്തരം ഏർപ്പാടുകൾ ചെയ്യുന്നതെന്ന്ആരും തെറ്റിദ്ധരിക്കരുത്. മാന്യന്മാർ എന്ന് നടിച്ചുനടക്കുന്നവരും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ലെന്ന് എന്റെ സ്വന്തം അനുഭവത്തിൽ പറയാൻ കഴിയും. എന്തായാലും ഇരയെ കുറ്റവാളിയും, കുറ്റവാളിയെ ഇരയും ആക്കി മാറ്റിമറിക്കുന്ന നിയമജ്ഞന്മാർക്ക് അഭിനന്ദനങ്ങൾ. എന്തൊരു ഭാവനാശേഷിയെന്നും ലിസി പറയുന്നു.

English Summary : actress lissy about priyadarshan

-Advertisements-