Advertisements

ആരെ വേണേലും സെലക്ട് ചെയ്യാം, അതിന് പണം വേറെ കിട്ടും, കൂടെ വരുന്നോ കൂടെ കിടക്കുന്നോ എന്നൊക്ക പലരും ചോദിക്കും ; ദുരനുഭവം വെളിപ്പെടുത്തി മാലാ പാർവതി

ടൈം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് മാലാ പാർവതി. അഭിനയത്രി എന്നതിലുപരി ഒരു മനുഷ്യാവകാശ പ്രവർത്തക കൂടിയാണ് താരം.ഗോദ, ഒരു കുപ്രസിദ്ധ പയ്യൻ, വരത്തൻ, മുന്നറിയിപ്പ് തുടങ്ങിയ ചിത്രങ്ങളിൽ മാല പാർവതി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സ്വാസിക അവതാരകയായ കാസ്റ്റിംഗ് കൗച്ച് എന്ന പരിപാടിയിൽ സിനിമയിൽ തനിക്ക് നേരിടേണ്ടി വന്ന അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് മാല പാർവതി. ഒരു തമിഴ് സിനിമയിൽ ആയിരുന്നു താരത്തിന് ഇത്തരം അനുഭവം നേരിടേണ്ടി വന്നത്.

Advertisements

ഇത് എന്ന മായം എന്ന തമിഴ് ചിത്രത്തിൽ ഒരിക്കൽ താൻ അഭിനയിച്ചിരുന്നു. അതിനു ശേഷം പാക്കേജുണ്ട് കോമ്പ്രമൈസ് ചെയ്യുമോ എന്നൊക്കെ ചോദിച്ചു ചെന്നൈയിൽ നിന്നും പ്രൊഡക്ഷൻ കോൺട്രോൾമാരോക്കെ തന്നെ വിളിച്ചിരുന്നെന്ന് താരം പറയുന്നു. നടന്മാർ, സംവിധായകൻമാർ, ക്യാമറമാൻമാർ ആരെ വേണമെങ്കിലും സെലക്ട് ചെയ്യാം അതിനൊക്കെ പൈസ വേറെ എന്ന് അവർ പറയുമായിരുന്നു. ഇതൊക്കെ കേട്ടപ്പോൾ തനിക്കും സതീശേട്ടനും ചിരിവന്നെന്നും മാല പാർവതി പറയുന്നു.

നമ്മൾ നമ്മുടെ പെൺകുട്ടികളെ എല്ലാം നേരിടാൻ പഠിപ്പിക്കണം കാരണം പലരും കൂടെ വരുന്നോ കിടക്കുന്നോ എന്നൊക്കെ ചോദിക്കും ഇതിനൊക്കെ പേടിച്ചുനിൽക്കാതെ നോ എന്ന് പറയാൻ പഠിക്കണം എന്നാണ് മാല പാർവതി പറയുന്നത്‌. സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് കേൾക്കുമ്പോൾ ഭർത്താവ് എന്തെങ്കിലും പറയാറുണ്ടോ എന്ന ചോദ്യത്തിനാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

Advertisements

English Summary : actress malaa parvathi about casting couch

- Advertisement -
Latest news
POPPULAR NEWS