Friday, April 19, 2024
-Advertisements-
ENTERTAINMENTസിനിമ നടനുമായി പ്രണയമുണ്ടായിരുന്നു, പക്ഷെ അയാളൊരു പ്ലെ ബോയ് ആണെന്ന് സുഹൃത്തുക്കൾ പറഞ്ഞു അതോടെ ബന്ധത്തിൽ...

സിനിമ നടനുമായി പ്രണയമുണ്ടായിരുന്നു, പക്ഷെ അയാളൊരു പ്ലെ ബോയ് ആണെന്ന് സുഹൃത്തുക്കൾ പറഞ്ഞു അതോടെ ബന്ധത്തിൽ നിന്നും പിന്മാറി ; നടി മീന പറയുന്നു

chanakya news
-Advertisements-

ശിവാജി ഗണേഷിന്റ ഒപ്പം ബാല താരമായി നെഞ്ചകം എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീന. സാന്ത്വനം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തിയ താരം പിന്നീട് വർണ്ണ പകിട്ട്, കുസൃതി കുറുപ്പ്, ഡ്രീംസ്, രാക്ഷസ രാജാവ്, ദൃശ്യം, ബ്രോ ഡാഡി തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ മുൻനിര നായകൻമാർക്കൊപ്പം അഭിനയിക്കുവാൻ മീനയ്ക്ക് സാധിച്ചു.

2009ൽ ആയിരുന്നു സോഫ്റ്റ്‌വെയർ എൻജിനിയറായ വിദ്യാസാഗറുമായുള്ള താരത്തിന്റെ വിവാഹം. ഈ അടുത്തായിരുന്നു ശ്വാസ സംബദ്ധമായ അസുഖത്തെതുടർന്ന് ഭർത്താവ് മരിച്ചത്. പിന്നീട് കുറച്ചു കാലം സോഷ്യൽ മീഡിയയിലൊന്നും സജീവമായിരുന്നില്ല താരം. ഭർത്താവിന്റെ വേർപാടിന് ശേഷം വീണ്ടും സിനിമയിലും സോഷ്യൽമീഡിയയിലും സജീവമാകുകയാണ് താരം.

ഇപ്പോഴിതാ വിവാഹിതനായ ഒരു താരവുമായി തനിക്ക് പ്രണയമുണ്ടായിരുന്നുവെന്നാണ് താരം പറയുന്നത്. ആ താരം മറ്റാരുമായിരുന്നില്ല തമിഴ് നടൻ പ്രഭുദേവ ആയിരുന്നു. ഡബിൾസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ വച്ചായിരുന്നു തനിക്ക് പ്രഭു ദേവയോട് അങ്ങനെ ഒരു ഇഷ്ട്ടം തോന്നിയത്. അദ്ദേഹത്തിന്റെ സംസാരവും പെരുമാറ്റവും തന്നെ വല്ലാതെ ആകർഷിച്ചിരുന്നു. എന്നാൽ അദ്ദേഹവുമായി പ്രണയത്തിലായ സമയത്ത് അയാൾ ഒരു പ്ലേ ബോയ് ആണെന്ന് തന്റെ കൂട്ടുകാർ തന്നോട് പറഞ്ഞിരുന്നു. അതോടെ താൻ അതിൽ നിന്ന് പിന്മാറുകയായിരുന്നുവെന്ന് മീന പറയുന്നു. ആ പ്രണയത്തിനു ശേഷമായിരുന്നു താരം മറ്റോരു വിവാഹം കഴിച്ചത്. പല നടന്മാരും നേരിട്ട് തന്നോട് പ്രണയാഭ്യർത്ഥ നടത്തിയിരുന്നുവെന്നും താരം പറയുന്നു.

English Summary : actress meena about prabhu deva

-Advertisements-