മോഹൻലാൽ കഴിഞ്ഞേ എനിക്ക് വേറെ ആരും ഉള്ളു ; വെളിപ്പെടുത്തലുമായി മീരാ ജാസ്മിൻ

മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് മീരാ ജാസ്മിൻ, കുട്ടിത്തം നിറഞ്ഞ കഥാപാത്രങ്ങളും വളരെ ബോൾഡ് കഥാപാത്രങ്ങളും ഒരുപോലെ ചെയ്ത് ഫലിപ്പിക്കാൻ കഴിവ് ഉള്ള താരം മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും ഒരുപോലെ തിളങ്ങിയിട്ടുണ്ട്. സൂത്രധാരൻ എന്ന സിനിമയിൽ കൂടി ദിലീപിന്റെ നായികയായി സംവിധായകൻ ലോഹിതദാസാണ് മീരാ ജാസ്മിനെ വെള്ളിത്തിത്തിരയിൽ എത്തിച്ചത്. മികച്ച നടിക്ക് ഉള്ള ദേശീയ അവാർഡ്, രണ്ട് തവണ മികച്ച നടിക്ക് ഉള്ള സംസ്ഥാന അവാർഡും ചുരുങ്ങിയ കാലം കൊണ്ട് മീരാ ജാസ്മിൻ സ്വന്തമാക്കിയിരുന്നു.

മോഹൻലാലിന്റെ നായികയായി വരെ അഭിനയിച്ച താരം പിന്നീട് സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണ്. ഇപ്പോൾ താരം മോഹൻലാലിനെ പറ്റി പറഞ്ഞ വാക്കുകൾ ഇപ്പോൾ വീണ്ടും വൈറലാവുകയാണ്, മോഹൻലാൽ മികച്ച നടനാണ് എന്നും ലോകത്തിലെ 5 മികച്ച നടൻമാരെ എടുക്കുകയാണേൽ അതിൽ ഒരാൾ മോഹൻലാലാണ് എന്നും മീര പറയുന്നു. ഇന്ത്യൻ സിനിമ എന്ന് പറയുമ്പോ ചിലർ ബോളിവുഡ് മാത്രമാണ് മുൻഗണന കൊടുക്കുന്നത് പക്ഷെ അമിതാബ് ബച്ചൻ പോലെ ഉള്ളവർ നല്ല നടനാണ് എങ്കിലും മോഹൻലാൽ കഴിഞ്ഞേ തനിക്ക് മറ്റാരും ഉള്ളൂവെനാണ് മീരാ ജാസ്മിൻ പറയുന്നത്.