ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയായ കുടുംബവിളക്കിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് മീര വാസുദേവ്. കുടുംബ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഈ പരമ്പരയിൽ സുമിത്ര എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മോഹൻ ലാലിനെ നായകനാക്കി ബ്ലസ്സി സംവിധാനം ചെയ്ത തന്മാത്ര എന്ന ചിത്രത്തിലൂടെയായിരുന്നു താരം ആദ്യമായി മലയാള ചലച്ചിത്ര മേഖലയിലെത്തുന്നത്. ഈ ചിത്രത്തിന് മികച്ച പുതുമുഖ നടിക്കുള്ള അവാർഡ് നേടിയെടുക്കുവാൻ താരത്തിന് സാധിച്ചു. പിന്നീട് ഒരുവൻ, കാക്കി,ചക്കരമാവിൻ കൊമ്പത്ത്,കുട്ടിമാമ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
മലയാളത്തിനു പുറമെ നിരവധി അന്യഭാഷ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളി അല്ലാതിരുന്നിട്ടുകൂടിയും മലയാള ചലച്ചിത്രമേഖലയിലെ മികച്ച നടിയായി മാറുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2005 ൽ ആയിരുന്നു സിനിമഓട്ടോഗ്രാഫർ ആയ അശോക് കുമാറുമായുള്ള തരത്തിന്റെ വിവാഹം. എന്നാൽ 2010 വിവാഹ മോചനം നേടിയ താരം ജോൺ കോക്കൻ എന്ന വ്യക്തിയെ വിവാഹം ചെയ്യുകയും പിന്നീട് വിവാഹ ബന്ധം വേർപെടുത്തുകയും ചെയ്തിരുന്നു.
ശക്തമായ സ്ത്രീ കഥാപാത്രത്തെയായിരുന്നു തന്മാത്ര എന്ന ചിത്രത്തിലൂടെ താരം അവതരിപ്പിച്ചത്. അതിനു ശേഷം അത്തരം കഥാപാത്രങ്ങളൊന്നും താരത്തിന് ലഭിച്ചിരുന്നില്ല. ഇപ്പോഴിത അതിനെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. അത്തരം കഥാപാത്രങ്ങൾ തന്നെ തേടി വരാതിരുന്നതിന് കാരണം തന്റെ മാനേജർ ആണെന്നാണ് താരം പറയുന്നത്.
മലയാളത്തിൽ അഭിനയിക്കാൻ വളരെ ബുദ്ധിമുട്ടുള്ള കാര്യം ഭാഷയായിരുന്നെന്നും അതുകൊണ്ട് താൻ അതിനുവേണ്ടി ഒരു മാനേജരെ കൂടെ നിർത്തിയിരുന്നെന്നും താരം പറയുന്നു. അയാൾ പറയുന്നതനുസരിച് കഥകൾ കേൾക്കാതെ പല ചിത്രങ്ങളിലും താൻ അഭിനയിച്ചെന്നും എന്നാൽ ഒന്നും ഹിറ്റായിരുന്നില്ലെന്നും എല്ലാം പരാജയമായിരുന്നെന്നും താരം പറയുന്നു. അയാൾ അയാളുടെ ആവശ്യങ്ങൾക്ക് വേണ്ടി തന്നെ ഉപയോഗപെടുത്തുകയായിരുന്നെന്ന് പിന്നീടാണ് തനിക്ക് മനസിലായതെന്നും താരം പറയുന്നു.
പല നല്ല ചിത്രങ്ങൾ ചെയ്യാൻ തനിക്ക് അവസരം ലഭിച്ചിരുന്നു. അതൊക്കെ മാനേജർ കാരണം ഇല്ലാതായെന്നും താരം പറയുന്നു. ആ അവസരങ്ങളൊക്ക അയാൾക്ക് ഇഷ്ട്ടമുള്ള നടികൾക്ക് കൊടുക്കുകയായിരുന്നു. സ്വന്തം നിലപാടിൽ ഉറച്ചുനില്ക്കുന്ന വ്യക്തിയാണ് താനെന്നും അതുകൊണ്ടുതന്നെ താൻ ലൈംഗിക പീഡനത്തിന് ഇരയായിട്ടിലെന്നും താരം പറയുന്നു.വഴങ്ങി കൊടുത്തതിനു ശേഷം സാഹചര്യങ്ങളെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ലെന്നും മീര വാസുദേവ് പറഞ്ഞു.
English Summary : Actress Meera Vasudev said openly about his life