മോഹൻലാലിനൊപ്പം അഭിനയിച്ചിട്ടും ആഗ്രഹം സാധിച്ചില്ല, ആ അവസരത്തിനായി കാത്തിരിക്കുകയാണ് ; തുറന്ന് പറഞ്ഞ് നമിത

2002 ൽ പുറത്തിറങ്ങിയ സൊന്ത എന്ന തെലുങ്കുചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് നമിത. മികച്ച നടിയും മോഡലും കൂടിയായ താരം നിരവധി മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മികച്ച മോഡലിങ് ആയ താരം നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ആനയ്,ആയി, ചാണക്യ തുടങ്ങിയ ചിത്രങ്ങളിൽ അർജുൻ, ശരത്,പാർഥിബൻ തുടങ്ങിയവരോടൊപ്പംഅഭിനയിച്ചു തമിഴ് ചലച്ചിത്ര മേഖലയിലെ അറിയപ്പെടുന്ന നടിയായി മാറുവാൻ നമിതയിക്ക് സാധിച്ചു. ഹിന്ദിയിലും കന്നഡയിലും ചില ചിത്രങ്ങൾ ചെയ്തു.

മലയാളത്തിലേക്കെതിയ താരം ബ്ലാക്ക് സ്റ്റാലിയൻ എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. പിന്നീട് പിന്നീട് മോഹൻലാലിൻറെ പുലിമുരുകനിലും അഭിനയിച്ചു. തെന്നിന്ത്യയിൽ മാദക നടിയായാണ് താരം അറിയപ്പെടുന്നത്. 2017 ൽ ആയിരുന്നു വീരേന്ദ്ര തിരുപ്പതിയുമായുള്ള താരത്തിന്റെ വിവാഹം. ഇരുവർക്കും ഇരട്ടകുട്ടികളുണ്ട്. പിന്നീട് അഭിനയത്തിൽ നിന്നും രാഷ്ട്രീയത്തിൽ ഇറങ്ങിയ താരം 2019ൽ ബിജെപിയിൽ അംഗമായി.

ഇപ്പോഴിത പുലിമുരുകനിൽ മോഹൻലാലിൻറെ കൂടെ അഭിനയിച്ചപ്പോൾ താൻ ആഗ്രഹിച്ച കാര്യം സാധിക്കാത്തതിനെക്കുറിച്ചു വെളിപ്പെടുത്തിയിരിക്കുകയാണ് താരം. 150 കോടി ക്ലബുകളിൽ ഇടം നേടിയ ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകൻ.ചിത്രത്തിൽ ജൂലി എന്ന കഥാപാത്രത്തെയാണ് നമിത അവതരിപ്പിച്ചത്.

മോഹൻലാലിൻറെ കൂടെ അഭിനയിക്കുക എന്നത് തന്റെ വലിയ ആഗ്രഹമായിരുനെന്ന് താരം പറയുന്നത്. പുലിമുരുകനിൽ അഭിനയിച്ചിട്ടും മോഹൻലാലിൻറെ നായികയാവാൻ സാധിക്കാത്തത് തന്നെ വളരെയധികം വിഷമിപ്പിച്ചിട്ടുണ്ടെന്നും താരം പറയുന്നു. അദ്ദേഹത്തിന്റെ ഭാര്യയായി അഭിനയിക്കാൻ തനിക്ക് താൽപ്പര്യംമുണ്ടായിരുന്നെന്നും അത് സംവിധായകനോടും മോഹൻലാലിനോടും താൻ പറഞ്ഞിരുന്നുവെന്നും എന്നാൽ മറ്റൊരു സിനിമയിൽ അതിനുള്ള അവസരം തരാമെന്നായിരുന്നു അവരുടെ മറുപടിയെന്നും താരം പറയുന്നു. അത്തരം ഒരു അവസരത്തിനായി താൻ കാത്തിരിക്കുകയാണെന്നും നമിത പറയുന്നു.

English Summary : actress namitha about mohanlal

Latest news
POPPULAR NEWS