Friday, April 19, 2024
-Advertisements-
ENTERTAINMENTസ്ത്രീക്ക് മാത്രമല്ല പുരുഷൻമാർക്കും കല്യാണം കഴിയുമ്പോൾ ഒരുപാട് ബുദ്ധിമുട്ടുണ്ടാകാറുണ്ട് ; വിവാഹ ജീവിതത്തെ കുറിച്ച് നടി...

സ്ത്രീക്ക് മാത്രമല്ല പുരുഷൻമാർക്കും കല്യാണം കഴിയുമ്പോൾ ഒരുപാട് ബുദ്ധിമുട്ടുണ്ടാകാറുണ്ട് ; വിവാഹ ജീവിതത്തെ കുറിച്ച് നടി നവ്യ നായർ

chanakya news
-Advertisements-

ഇഷ്ട്ടം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നവ്യാ നായർ. 2001 ൽ ആയിരുന്നു താരം അഭിനയരംഗത്തെത്തുന്നത്. കല്യാണ. രാമൻ, കുഞ്ഞികൂനൻ, നന്ദനം, വെള്ളിത്തിര, സർക്കാർ ദാദ, പട്ടണത്തിൽ സുന്ദരൻ തുടങ്ങിയ ചിത്രത്തിലൂടെ വ്യത്യസ്തമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് മലയാളത്തിലെ മികച്ച നടിയായി മാറുവാൻ നവ്യയ്ക്ക് സാധിച്ചു. അഭിനയത്തിൽ സജീവമായ സമയത്തായിരുന്നു 2010 ൽ മുംബയിൽ ജോലിചെയ്യുന്ന സന്തോഷ്‌ മേനോനുമായുള്ള താരത്തിന്റെ വിവാഹം. വിവാഹ ശേഷം അഭിനയത്തിൽ നിന്നും പിന്മാറിയ താരം വർഷങ്ങൾക്കു ശേഷം ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്.

പ്രണയവും,സ്നേഹവും ആരും അടിച്ചേല്പിക്കപ്പെടേണ്ടതല്ല. എല്ലാവരുടെ ചോയ്സ് ആയിട്ടാണ് ലൈഫ് പോകേണ്ടത്. അത് സ്ത്രീ മാത്രമല്ല പുരുഷനായാലും അങ്ങനെ തന്നെ. സ്ത്രീക്ക് മാത്രമല്ല പുരുഷൻമാർക്കും കല്യാണം കഴിയുമ്പോൾ ഒരുപാട് ബുദ്ധിമുട്ടുണ്ടാകാറുണ്ട്. സ്നേഹത്തോടെ ഇരിക്കേണ്ട ഒന്നാണ് കുടുംബം. അതിൽ മറ്റുള്ളവർക്ക് പൂർണ്ണമായി സ്വാതന്ത്ര്യം കൊടുക്കുമ്പോഴാണ് സ്നേഹം പൂർണമാകുന്നതെന്ന് നവ്യ പറയുന്നു.

വിവാഹം എന്നു പറയുന്നത് ഒരു കെട്ടിയിടലല്ല. അല്ലെങ്കിൽ പ്രണയമെന്നുപറയുന്നത് ഒരു പയ്യനെ ഓൺ ചെയ്യുന്നതല്ല. ഒരു പെൺകുട്ടിക്ക് എടുത്തുകൊണ്ടുപോകാൻ പറ്റുന്ന ഒരു വസ്തുവല്ല പ്രണയം. ഇത് രണ്ട് വ്യക്തിത്വങ്ങളാണ്. ഒരാളിന് നമ്മൾ ഫ്രീഡവും സ്പേസും കൊടുക്കുമ്പോഴാണ് നമ്മളോട് അവർക്ക് ബഹുമാനം തോന്നുന്നത്. മറ്റുള്ളവരെ ജീവിക്കാനും സന്തോഷിക്കാനും ചിരിക്കാനും അനുവദിക്കുമ്പോഴാണ് നമുക്ക് ഒരാളോട് ബഹുമാനം തോന്നുന്നത്.വിവാഹജീവിതത്തിൽ നമുക്ക് പെട്ടന്നൊന്നും ചെയ്യാൻ പറ്റില്ല. പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും മുൻപിലിരിക്കുന്നയാളെ കേൾക്കാൻ തയ്യാറാവണം അയാളുടെ ഇഷ്ട്ടങ്ങളെ മനസിലാക്കാൻ തയ്യാറാവണം എന്നാണ് നവ്യ പറയുന്നത്.

-Advertisements-