Thursday, April 25, 2024
-Advertisements-
ENTERTAINMENTഎന്ത് വിഷമം വന്നാലും ദിലീപേട്ടൻ അന്ന് പറഞ്ഞ ആ വാക്കുകൾ ഞാൻ ആലോചിക്കും ; ദിലീപിനെ...

എന്ത് വിഷമം വന്നാലും ദിലീപേട്ടൻ അന്ന് പറഞ്ഞ ആ വാക്കുകൾ ഞാൻ ആലോചിക്കും ; ദിലീപിനെ കുറിച്ച് ചലച്ചിത്രതാരം നിത്യദാസ്

chanakya news
-Advertisements-

2001ൽ പുറത്തിറങ്ങിയ ഈ പറക്കും തളിക എന്ന സിനിമയിലൂടെ നായികയായി അഭിനയരംഗത്തെത്തിയ താരമാണ് നിത്യാ ദാസ്. പറക്കും തളികയിലെ ബസന്തി എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ആദ്യ ചിത്രത്തിലൂടെത്തന്നെ മികച്ച പുതുമുഖ നടിക്കുള്ള അവാർഡ് സ്വന്തമാക്കനും താരത്തിന് സാധിച്ചിട്ടുണ്ട്. പിന്നീട് നരിമാൻ, കുഞ്ഞിക്കൂനൻ, കണ്മഷി,ബാലേട്ടൻ, ഹൃദയത്തിൽ സൂക്ഷിക്കാൻ, ഫ്രീഡം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 2007ൽ ആയിരുന്നു അരവിന്ദ് സിംഗ് ജംവാളുമായുള്ള താരത്തിന്റെ വിവാഹം. പിന്നെ അഭിനയത്തിൽ നിന്നും മാറിനിന്ന താരം പിന്നീട് വർഷങ്ങൾക്കു ശേഷം മകളുമൊത്തുള്ള റീൽസുകളിലും ചില ടെലിവിഷൻ പരിപാടികളിലുമായി സജീവമാണ് താരം.അനിൽ കുമ്പഴ സംവിധാനം ചെയ്ത പള്ളിമണി എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം.

ഇപ്പോഴിതാ തന്റെ ആദ്യ നായകനായ ദിലീപിനെ കുറിച്ച് നിത്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ദിലീപേട്ടൻ തന്റെ ഫസ്റ്റ് ഹീറോയും താൻ ആദ്യമായി കണ്ട ഫിലിം സ്റ്റാർ ആണെന്നും തനിക്ക് ഒരു ഏട്ടനെ പോലെയാണ് അദ്ദേഹമെന്നും താരം പറയുന്നു. പറക്കും തളികയിൽ നായികയായും പിന്നീട് ചില ചിത്രങ്ങളിൽ ദിലീപിനോടൊപ്പം ചെറിയ വേഷം ചെയ്യാനും തനിക്ക് സാധിച്ചിട്ടുണ്ട്. പറക്കും തളിക എന്ന ചിത്രത്തിന്റെ ഷൂട്ടിന്ദ് സെറ്റിൽ വച്ച് ദിലീപേട്ടൻ പറഞ്ഞ വാക്കുകൾ താൻ ഇപ്പോഴും ആലോചിക്കാറുണ്ട്. ഒരു രാത്രി മതി ഒരാളുടെ ജീവിതം മാറിമറിയാൻ എന്ന് ദിലീപേട്ടൻ അന്ന് പറഞ്ഞിരുനെന്ന് നിത്യ പറയുന്നു.

ആ പറഞ്ഞത് ശരിതന്നെയാണ്.തന്റെ കാര്യംതന്നെ എടുത്തു നോക്കിയാൽ കാണാം കോളേജിൽ പൊയ്ക്കൊണ്ടിരുന്ന ഒരു സാധാരണ കുട്ടിയായിരുന്നു താൻ. ഒരു ദിവസം കൊണ്ട് തന്റെ ജീവിതം മാറി താൻ സിനിമയിൽ എത്തുകയും ഒരു സിനിമ നടിയായി മാറുകയും ചെയ്തു. അങ്ങനെ അദ്ദേഹം പറഞ്ഞതുപോലെ നമുക്ക് നന്നാവാനും ചീത്തയാവാനും നമ്മുടെ ജീവിതം തന്നെ മാറിമാറിയാൻ ഒരു രാത്രി മതിയാകും. എന്തു വിഷമമുണ്ടായാലും താൻ ദിലീപേട്ടൻ പറഞ്ഞ ആ വാക്ക് ആലോചിക്കാറുണ്ട്. അത് ആലോചിക്കുമ്പോൾ താൻ പിറ്റേ ദിവസമാകുമ്പോഴും ഓക്കേ ആകാറുണ്ടെന്നും നിത്യ പറയുന്നു.

English Summary :actress nithyadas about dileep

-Advertisements-