Monday, January 13, 2025
-Advertisements-
KERALA NEWSമൊബൈലിലേക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിൽ യുവാവിനെ കൊ/ലപ്പെടുത്തി ; നടന് പിന്നാലെ നടിയും അറസ്റ്റിൽ

മൊബൈലിലേക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിൽ യുവാവിനെ കൊ/ലപ്പെടുത്തി ; നടന് പിന്നാലെ നടിയും അറസ്റ്റിൽ

chanakya news

ബെംഗളൂരു : അശ്ലീല സന്ദേശം അയച്ചതിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്തി അഴുക്ക് ചാലിൽ തള്ളിയ സംഭവത്തിൽ നടി പവിത്ര ഗൗഡയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കന്നഡ നടനും പവിത്രയുടെ സുഹൃത്തുമായ ദർശൻ നേരത്തെ അറസ്റ്റിലായിരുന്നു. പവിത്രയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഈ മാസം എട്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പവിത്രയുടെ ഫോണിലേക്ക് രേണുക സ്വാമി എന്ന യുവാവ് അശ്ലീല സന്ദേശം അയക്കുകയായിരുന്നു. ഇതറിഞ്ഞ ദർശൻ രേണുക സ്വാമിയേ മൂന്നംഗ സംഘത്തിന്റെ സഹായത്തോടെ തട്ടികൊണ്ട് വരികയും കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് മൃതദേഹം കാമാക്ഷിപാളയത്തെ അഴുക്ക് ചാലിൽ ഉപേക്ഷിക്കുകയായിരുന്നു.

മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പോലീസ് അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെ സാമ്പത്തിക തർക്കത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് പറഞ്ഞ് മൂന്ന് പേർ പോലീസിൽ കീഴടങ്ങി. എന്നാൽ പോലീസ് ഇത് വിശ്വസിച്ചിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നിൽ കന്നഡ നടൻ ദർശന് പങ്കുള്ളതായി കണ്ടെത്തിയത്. പവിത്ര ഗൗഡയും, ദർശനും ഏറെ നാളായി അടുപ്പത്തിലായിരുന്നു.

English Summary : actress pavitra gowda arrested in murder case