Thursday, April 25, 2024
-Advertisements-
ENTERTAINMENTസിനിമയിൽ അഭിനയിക്കുന്നതുകൊണ്ട് കുഴപ്പമില്ല, പക്ഷെ പുരുഷന്മാരുമായി ഇഴുകിച്ചേർന്ന് അഭിനയിക്കരുതെന്നാണ് മുസ്തഫ പറയാറുള്ളത് ; ഭർത്താവിനെ കുറിച്ച്...

സിനിമയിൽ അഭിനയിക്കുന്നതുകൊണ്ട് കുഴപ്പമില്ല, പക്ഷെ പുരുഷന്മാരുമായി ഇഴുകിച്ചേർന്ന് അഭിനയിക്കരുതെന്നാണ് മുസ്തഫ പറയാറുള്ളത് ; ഭർത്താവിനെ കുറിച്ച് നടി പ്രിയാമണി

chanakya news
-Advertisements-

പരുത്തി വീരൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം നടത്തിയ താരമാണ് പ്രിയാമണി. 2008ൽ ആയിരുന്നു സത്യം എന്ന ചിത്രത്തിലൂടെ താരം മായാളത്തിലേക്ക് കടന്നുവന്നത്. തിരക്കഥ. ചാരുലത, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്, തുടങ്ങി മലയാള ചിത്രങ്ങളേക്കാളും കൂടുതലും കന്നഡ തമിഴ് ചിത്രങ്ങളായിരുന്ന താരം ചെയ്തത്. മലയാളത്തിലെ മുൻനിര നായകന്മാരായ മമ്മൂട്ടി, മോഹൻ ലാൽ എന്നിവരോടൊപ്പം അഭിനയിക്കാനുള്ള അവസരവും താരത്തിനുണ്ടായിട്ടുണ്ട്. മികച്ച മോഡൽ കൂടിയായ താരം നിരവധി പരിപാടികളിൽ അതിഥിയായും എത്തിയിട്ടുണ്ട്. 2017ൽ ആയിരുന്നു ഇൻവെസ്റ്റ്‌മെന്റ് ഓർഗനൈസറായ മുസ്തഫയുമായുള്ള താരത്തിന്റെ വിവാഹം.

വിവാഹ ശേഷവും സിനിമയിൽ അഭിനയിക്കാനുണ്ടായ കാരണം എന്താണെന്ന് പറയുകയാണ് പ്രിയാമണി. വിവാഹം കഴിഞ്ഞു മൂന്നാമത്തെ ദിവസം തന്നെ താൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയിരുന്നു. വീട്ടിൽ വെറുതെ ഇരിക്കരുത് അഭിനയക്കണം എന്നാണ് മുസ്തഫ തന്നോട് പറഞ്ഞത്. സിനിമയോടുള്ള തന്റെ ഇഷ്ട്ടം എന്താണെന്ന് മുസ്തഫയ്ക്ക് അറിയാമായിരുന്നു. അത് തന്റെ ഭാഗ്യമായി താൻ കാണുന്നെന്ന് താരം പറയുന്നു. എന്നാൽ ഭർത്താവിനും അദ്ദേഹത്തിന്റെ കുടുംബത്തിനും താൻ നായകനുമായി ഇഴുകിച്ചേർന്നു അഭിനയിക്കുന്നത് ഇഷ്ട്ടമല്ല. ഓൺ സ്ക്രീൻ കിസിങ്ങൊക്കെ മുസ്തഫ ഒഴിവാക്കുമായിരുന്നു.

അതുകൊണ്ട് താൻ ഇനി ചുംബന രംഗങ്ങളിൽ അഭിനയിക്കുന്നില്ലെന്ന് പ്രിയാമണി പറയുന്നു. ഭർത്താവിന്റെ അച്ഛനും അഭിനയിക്കുന്ന കാര്യത്തിൽ തനിക്ക് നല്ല പിന്തുണയാണ് നൽകാറുള്ളത്. കുടുംബവും അങ്ങനെ തന്നെയാണ്. താൻ ഡബ്ബിങ് ചെയ്ത മറ്റ് അന്യഭാഷാ ചിത്രങ്ങളൊക്ക അവർക്ക് ഇഷ്ട്ടമാണ്. തന്റെ കാര്യത്തിൽ അവർക്ക് വല്യ പ്രോൽസാഹനമാണ് ഉള്ളത്. ഇല്ലെങ്കിൽ തനിക്കിപ്പോൾ ഇതുപോലെ നിങ്ങളോട് സംസാരിക്കാൻ കഴിയുമായിരുന്നില്ലെന്നാണ് താരം പറയുന്നത്.

English Summary : actress priya mani about musthafa

-Advertisements-