Thursday, April 25, 2024
-Advertisements-
ENTERTAINMENTവ്യത്യസ്ത മതക്കാരാണെങ്കിലും വേർതിരിവ് ഒന്നും ഉണ്ടായിട്ടില്ല, പക്ഷെ കുട്ടിക്കാലത്തെ കുറിച്ച് ഓർക്കുമ്പോൾ സങ്കടം വരും ;...

വ്യത്യസ്ത മതക്കാരാണെങ്കിലും വേർതിരിവ് ഒന്നും ഉണ്ടായിട്ടില്ല, പക്ഷെ കുട്ടിക്കാലത്തെ കുറിച്ച് ഓർക്കുമ്പോൾ സങ്കടം വരും ; തുറന്ന് പറഞ്ഞ് ചലച്ചിത്ര തരാം രശ്മി ബോബൻ

chanakya news
-Advertisements-

ടെലിവിഷൻ അവതരികയായെത്തി പിന്നീട് ചലച്ചിത്ര രംഗത്തും തന്റേതായൊരു വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് രശ്മി ബോബൻ. ഒരു കാലത്ത് മിനിസ്ക്രിൻ പരമ്പരകളിൽ നിറസാന്നിദ്ധ്യമായിരുന്ന താരം കുടുംബപ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളായിരുന്നു. വേളാങ്കണ്ണി മാതാവ്, തുളസി ദളം, ഹലോ കുട്ടിച്ചാത്തൻ തുടങ്ങിയ നിരവധി പരമ്പരകളിൽ താരം അഭിനയിച്ചു. സൂര്യടിവിയിൽ അവതരികയായിട്ടായിരുന്നു താരം തന്റെ അഭിനയജീവിതത്തിന് തുടക്കം കുറിക്കുന്നത്. അവതാരികയിൽ നിന്ന് ടെലിഫിലിമുകളിലും പാരമ്പരകളിലും അഭിനയിച്ച താരം നിരവധി സിനിമകളിലും അഭിനയിച്ചു.

മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ സംവിധയകാൻ സത്യനന്തിക്കാടായിരുന്നു താരത്തെ ആദ്യമായി സിനിമയിലേക്ക് കൊണ്ടുവന്നത്. ആദ്യചിത്രത്തിലൂടെതന്നെ മികച്ച അഭിനയം കാഴ്ചവച്ചതാരം പിന്നീട് ഏകദേശം നാല്പത്തിലധീകം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു ശ്രദ്ധ നേടി. അച്ചുവിന്റെ അമ്മ, കഥതുടരുന്നു, ഇന്നത്തെ ചിന്താവിഷയം, രസതന്ത്രം, തോപ്പിൽ ജോപ്പൻ,ശിക്കാർ തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. സംവിധായകൻ ബോബൻ സാമുവലുമായി പ്രണയത്തിലായിരുന്ന താരം 2003ലായിരുന്നു വിവാഹിതയായത്. തുടർന്നും താരം കലാരംഗത്ത് സജീവമായിരുന്നു.

ഇപ്പോഴിതാ വ്യത്യസ്ത മതക്കാരായ ഇരുവരുടെയും ജീവിതത്തെ കുറിച്ച് മനസ്സ്തുറക്കുകയാണ് താരം. താനും തന്റെ ഭർത്താവും വ്യത്യസ്ത മതക്കാരാണെങ്കിൽ പോലും എല്ലാ ആഘോഷങ്ങളും തങ്ങൾക്ക് ഒരുപോലെയാണെന്നാണ് താരം പറയുന്നു. ഓണവും വിഷുവും ഈസ്റ്ററുമെല്ലാം ആഘോഷിക്കാറുണ്ടെന്നും അതേ രീതിയാണ് തങ്ങളുടെ മക്കളേയും പഠിപ്പിച്ചിരുക്കുന്നത് എന്നുമാണ് താരം പറയുന്നത്. ലൊക്കേഷനിലാണെങ്കിലും എല്ലാവരും ഒരുമിച്ചാണ് ആഘോഷിക്കാറുള്ളതെന്നും താരം പറയുന്നു. എന്നാൽ കുട്ടിക്കാലത്തുള്ള പോലെ വിശേഷ ദിവസങ്ങൾ ആഘോഷിക്കാൻ പറ്റാറില്ലെന്നും അതോർക്കുമ്പോൾ സങ്കടം തോന്നാറുണ്ടെന്നും താരം പറയുന്നു.

English Summary : actress resmi bobab about marriage laife

-Advertisements-