Thursday, March 28, 2024
-Advertisements-
ENTERTAINMENTഷൂട്ടിങ്ങിനിടയിൽ ഒരു പൂമ്പാറ്റയെ കണ്ടാൽ അതിന്റെ പുറകെ പോകും, എന്താണ് ഉദ്ദേശിക്കുന്നതെന്ന് ആർക്കും മനസിലാകില്ല ;...

ഷൂട്ടിങ്ങിനിടയിൽ ഒരു പൂമ്പാറ്റയെ കണ്ടാൽ അതിന്റെ പുറകെ പോകും, എന്താണ് ഉദ്ദേശിക്കുന്നതെന്ന് ആർക്കും മനസിലാകില്ല ; അൽഫോൺസ് പുത്രനെ കുറിച്ച് സായി പല്ലവി

chanakya news
-Advertisements-

ഒരു കാലത്ത് കോളേജ് ക്യാമ്പസുകളിൽ തരംഗം സൃഷ്ട്ടിച്ച ചിത്രമായിരുന്നു അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം. പ്രേമത്തിലെ മലർ മിസ്സായി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് സായി പല്ലവി. തമിഴ് ചലച്ചിത്ര മേഖലയിൽ നിന്നും മലയാളത്തിലേക്കെത്തിയ താരത്തിന് പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ട്ട താരമായി മാറുവാൻ സാധിച്ചു. പിന്നീട് ദുൽക്കർ സൽമാന്റെ നായികയായി കലി എന്ന ചിത്രത്തിലും അഭിനയിച്ചു. തുടർന്ന് ആതിരൻ എന്ന ചിത്രത്തിൽ വേറിട്ട കഥാപാത്രം ചെയ്തുകൊണ്ട് പ്രേക്ഷകർക്കിടയിൽ വീണ്ടും ശ്രദ്ധ നേടുവാൻ സായി പല്ലവിക്ക് സാധിച്ചു.

മലയാളത്തിൽ ചുരുക്കം ചില ചിത്രങ്ങളിൽ അഭിനയിച്ച താരം കൂടുതലും തമിഴ് തെലുങ്ക് ചിത്രങ്ങളാണ് ചെയ്തത്. ശ്യാം സിംഗ് റോയ്, ലവ് സ്റ്റോറി, മാരി ട, ഭാനു മതി, എൻ ജി കെ തുടങ്ങിയവയാണ് താരം അഭിനയിച്ച മറ്റ് ചിത്രങ്ങൾ. അഭിനയം പോലെതന്നെ നൃത്തത്തിലും സജീവമാണ് താരം. ഇപ്പോഴിതാ തന്റെ ആദ്യ മലയാള ചിത്രമായ പ്രേമത്തിന്റെ ഓഡിഷനെ കുറിച്ചും സംവിധായകൻ അൽഫോൺസ് പുത്രനെ കുറിച്ചുമുള്ള ചില കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ്.

അൽഫോൺസിന് ചെറിയ കുട്ടികളുടെ സ്വഭാവമാണെന്ന് സായി പല്ലവി പറയുന്നു. അദ്ദേഹത്തിന്റെ ഷൂട്ടിംഗ് നമുക്ക് പെട്ടന്നൊന്നും മനസിലാവില്ല. ബുക്കിൽ എഴുതിവച്ചതുപോലെയല്ല അദ്ദേഹം ചെയ്യുന്നത്. പെട്ടന്ന് തോന്നുന്നത് എന്താണോ അക്കാര്യം ഷൂട്ട്‌ ചെയ്യും. ചുറ്റുപാടുമുള്ള കാര്യങ്ങൾ ക്യാമറയ്ക്ക് മുന്നിൽ കൊണ്ടുവരാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഷൂട്ടിങ്ങിനിടയിൽ ഒരു ശലഭത്തെ കണ്ടാൽ അതിന്റെ പിന്നാലെ പോകുന്ന വ്യക്തിയാണ് അൽഫോൺസ് എന്ന് താരം പറയുന്നു.

താൻ ഒഡിഷനുപോയി ആദ്യമായി അൽഫോൺസിനെ പരിചയപ്പെട്ടപ്പോൾ തന്റെ കഴിവ് എന്താണെന്നായിരുന്നു അദ്ദേഹം തന്നോട് ചോദിച്ചത്. താൻ ഒരു നർത്തകി ആണെന്ന കാര്യം അറിഞ്ഞുകൊണ്ടായിരുന്നു അങ്ങനെ ചോദിച്ചത്. ആദ്യമായി അഭിനയിക്കാൻപോയതിന്റെ ടെൻഷൻ തനിക്കുണ്ടായിരുന്നു. തന്നോട് കരയാനും പാടാനും പറഞ്ഞു. ടെൻഷൻ കാരണം ഒന്നും ചെയ്യാൻ പറ്റിയില്ല. എന്നാലും അവസാനം കുറച്ചു കണ്ണീർ വന്നുവെന്ന് താരം പറയുന്നു.

ആ സമയത്ത് അദ്ദേഹം തനിക്ക് ചില ഉപദേശം തന്നിരുനെന്ന് സായി പല്ലവി പറയുന്നു. സിനിമയിൽ അഭിനയിക്കുമ്പോൾ കരയാൻ പടിയില്ലെന്ന്. എന്നാൽ കലിഎന്ന ചിത്രത്തിലൂടെ അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിക്കാൻ തനിക്ക് പറ്റിയിട്ടില്ലെന്ന് താരം പറയുന്നു.

English Summary : actress sai pallavi about director alphonse puthren

-Advertisements-