Saturday, April 20, 2024
-Advertisements-
ENTERTAINMENTഞാൻ മരിച്ചാൽ ഹൈന്ദവ ആചാര പ്രകാരം ദഹിപ്പിക്കണം, ചിതാഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കണം ; വിൽപത്രത്തിൽ എഴുതിയ...

ഞാൻ മരിച്ചാൽ ഹൈന്ദവ ആചാര പ്രകാരം ദഹിപ്പിക്കണം, ചിതാഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കണം ; വിൽപത്രത്തിൽ എഴുതിയ ആഗ്രഹം തുറന്ന് പറഞ്ഞ് ചലച്ചിത്ര താരം ഷീല

chanakya news
-Advertisements-

പ്രേം നസീറിന്റെ നായികയായി പ്രേക്ഷകമനസ്സിൽ ഇടം നേടിയ താരമാണ് ഷീല. എം ജി ആർ നായകനായ പാശം എന്ന ചിത്രത്തിലൂടെയാണ് ഷീല അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് ചെമ്മീൻ, കള്ളിച്ചെല്ലമ്മ, അനുഭവങ്ങൾ പാളിച്ചകൾ, നിഴലാട്ടം, കാപാലിക തുടങ്ങി നിരവധി ചിത്രങ്ങളിലായി ഏകദേശം രണ്ടുപതിറ്റാണ്ടിലേറെ അഭിനയരംഗത് തിളങ്ങി നിൽക്കുവാൻ താരത്തിന് സാധിച്ചു. സത്യൻ,മധു, പ്രേം നസീർ, ജയൻ, കമലഹാസൻ തുടങ്ങിയ താരങ്ങളുടെ നായികയായിട്ടിരുന്നു ഷീല അതികവും അഭിനയിച്ചിട്ടുള്ളത്.പിന്നീട് സിനിമയിൽനിന്നും ഒരു നീണ്ട ഇടവേളയെടുത്ത താരം മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവന്നത്. അഭിനയത്രി എന്നതിലുപരി ചില ചിത്രങ്ങൾ സംവിധാനം ചെയ്യാനും ഷീലയ്ക്ക് സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ വിൽപത്രത്തിൽ ഷീല എഴുതി വച്ച ആഗ്രഹത്തെ കുറിച്ച് പറയുകയാണ് താരം. താൻ മരിച്ചാൽ തന്നെ ദഹിപ്പിക്കണം. ഞങ്ങളുടെ വിശ്വാസ പ്രകാരം കുഴിച്ചിടുകയാണ് ചെയ്യുന്നത്. പക്ഷെ എന്നെ ദഹിപ്പിക്കണം എന്നിട്ട് ആ ചാമ്പൽ കൊണ്ടുവന്നു ഭരത പുഴയിൽ ഒഴുക്കണം എന്നാണ് തന്റെ ആഗ്രഹമെന്ന് ഷീല പറയുന്നു. അതിന് സാധിച്ചില്ലെങ്കിൽ അടുത്ത ജന്മത്തിൽ താൻ തന്റെ മകനോട് ഇക്കാര്യം തന്നെ ആവശ്യപെടുമെന്ന് താരം പറയുന്നു.

സിനിമയിൽ അഭിനയിക്കുന്നത് തന്റെ ശ്വാസം പോലെയാണ്. ഏത് തൊഴിൽ ആയാലും നമ്മൾ റിട്ടേർഡ് ആവാൻ പാടില്ല. റിട്ടേർഡ് അയാൽ നമ്മൾ ചത്തു. മരണം വരെ എന്തെങ്കിലും ജോലി ചെയ്യണമെന്നാണ് താരം പറയുന്നത്.ഇപ്പോഴും മറ്റുഭാഷകളെക്കാളും കുറഞ്ഞ പ്രതിഫലം കിട്ടുന്നത് മലയാളത്തിൽ മാത്രമാണ്. നല്ല പ്രതിഫലം കിട്ടുന്നത് കൊണ്ടാണ് നമ്മുടെ ആർട്ടിസ്റ്റുകൾ ചെറിയ റോൾ ആണെങ്കിലും മറ്റ് ഭാഷകളിലേക്ക് പോകുന്നത്

ഒരുപാട് പടത്തിൽ അഭിനയിച്ചിട്ട് തനിക്ക് മതിയായി. നിർത്തിപോകാൻ തോന്നി.ജീവിക്കാൻ കാശുകിട്ടിയപ്പോൾ അഭിനയിക്കുന്നത് നിർത്താൻ തോന്നി. പിന്നീട് സിനിമകൾ സംവിധാനം ചെയ്യാമെന്ന് തോന്നി. മൂന്നു പടങ്ങൾ ചെയ്തു. പിന്നീട് തോന്നി അത് തനിക്ക് പറ്റില്ലെന്ന്. തന്റെ എല്ലാ ആശകളും തീർന്നു. ഇനിയൊരു ജന്മം തനിക്കില്ല. ആശകൾ തീരാത്തവരാണ് മറ്റൊരു ജന്മം ജനിക്കുന്നതെന്ന് ഷീല പറയുന്നു.

English Summary : actress Sheela says that if I die I want to be cremated according to Hindu rituals

-Advertisements-