Friday, March 29, 2024
-Advertisements-
ENTERTAINMENTതാൻ പറയുന്ന കാര്യങ്ങൾക്കെല്ലാം എതിരായാണ് അവൾ കാര്യങ്ങൾ ചെയ്യുന്നത് ; നാൽപതാം വയസിൽ ദത്തെടുത്ത മകളെ...

താൻ പറയുന്ന കാര്യങ്ങൾക്കെല്ലാം എതിരായാണ് അവൾ കാര്യങ്ങൾ ചെയ്യുന്നത് ; നാൽപതാം വയസിൽ ദത്തെടുത്ത മകളെ കുറിച്ച് ശോഭന

chanakya news
-Advertisements-

ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത് 1984 ൽ പുറത്തിറങ്ങിയ ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ശോഭന. മലയാളികൾ ഏറെ ഇഷ്ട്ടപെടുന്ന താരം നിരവധി ചിത്രങ്ങളാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. അന്നും ഇന്നും നിരവധി ആരാധകരുള്ള താരം അക്കച്ചിയുടെ കുഞ്ഞുവാവ,അനുബന്ധം, ആളൊരുങ്ങി അരങ്ങൊരുങ്ങി, നാടോടി കാറ്റ്, ആലില കുരുവികൾ, മേലെപറമ്പിൽ ആൺവീട്, മഴയത്തും മുൻപേ, വല്യേട്ടൻ, മകൾക്ക്, മണി ചിത്രതാഴ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മണിച്ചിത്രതാഴിലെ നാഗവല്ലിയായി മികച്ച അഭിനയം കാഴ്ച്ച വച്ച താരത്തിന് മികച്ച നടിക്കുള്ള ദേശിയ പുരസ്ക്കാരം ലഭിച്ചു.

അഭിനയത്തിന് പുറമെ നൃത്തത്തിൽ കഴിവുതെളിയിച്ചിട്ടുള്ള താരം ഒരു നർത്തകികൂടിയാണ്. ഇപ്പോൾ അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അവിവാഹിതയായ താരം 2010 ൽ ആയിരുന്നു ഒരു ആറുമാസം പ്രായമുള്ള ഒരു പെൺകുട്ടിയെ ദത്തെടുക്കുന്നത്. ആനന്ദ നാരായണി എന്നായിരുന്നു ശോഭന മകൾക്ക് നൽകിയ പേര്. മകളെ കുറിച്ചുള്ള വിശേഷങ്ങളൊന്നും താരം സോഷ്യൽ മീഡയയിൽ പങ്കുവയ്ക്കാറില്ല.

ഇപ്പോഴിതാ എന്തിനാണ് മകളെ മാധ്യമങ്ങളിൽ നിന്നും മാറ്റിനിർത്തുന്നത് എന്ന ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ഇടം നേടിയിരിക്കുന്നത്. അവൾ ഒരു സാധാരണ പെൺകുട്ടിയാണ്. അവളെ മാധ്യമങ്ങൾക്ക് മുൻപിൽ കൊടുവരേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ആദ്യമൊക്കെ അവൾക്ക് നൃത്തത്തിൽ താല്പര്യമില്ലായിരുന്നു. താൻ അവളെ അതിനുവേണ്ടി നിർബന്ധിച്ചിട്ടില്ലെന്നും എന്നാൽ അവൾ തന്നെയാണ് തന്നോട് നൃത്തം പഠിക്കണമെന്ന് പറഞ്ഞതെന്ന് താരം പറയുന്നു. ഇപ്പോൾ അവൾ നന്നായി നൃത്തം ചെയ്യുന്നു. താൻ പറയുന്ന കാര്യങ്ങൾക്കെല്ലാം എതിരായാണ് അവൾ കാര്യങ്ങൾ ചെയ്യുന്നത്. ചെന്നൈയിൽ താൻ പഠിച്ച സ്കൂളിൽ തന്നെയാണ് മകൾ പഠിക്കുന്നതെന്നും ശോഭന പറയുന്നു.

English Summary : actress shobhana about his daughter

-Advertisements-