Saturday, April 20, 2024
-Advertisements-
ENTERTAINMENTCinemaമോഹൻലാലുമായി അഭിനയിക്കുന്ന സമയത്ത് തമ്മിൽ സംസാരിക്കുന്നത് കുറവായിരുന്നു ; മോഹൻലാലുമായുള്ള അനുഭവം തുറന്ന് പറഞ്ഞ് ശോഭന

മോഹൻലാലുമായി അഭിനയിക്കുന്ന സമയത്ത് തമ്മിൽ സംസാരിക്കുന്നത് കുറവായിരുന്നു ; മോഹൻലാലുമായുള്ള അനുഭവം തുറന്ന് പറഞ്ഞ് ശോഭന

chanakya news
-Advertisements-

മലയാളികൾക്ക് മറക്കാനാവാത്ത കഥാപാത്രങ്ങൾ സമ്മാനിച്ച താരങ്ങളിലൊരാളാണ് ശോഭന.1980 മുതൽ അഭിനയരംഗത് സജീവമായ താരത്തിന്റെ ആദ്യ ചിത്രം ഏപ്രിൽ 18 ആണ്. പിന്നീട് മണിച്ചിത്രതാഴ്, വെള്ളാനകളുടെ നാട്, നാൽക്കവല, ആര്യൻ, പവിത്രം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച താരം മികച്ച നർത്തകി കൂടിയാണ്. നിരവധി ദേശീയ അവാർഡുകളും സ്വന്തമാക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇതുവരെയും വിവാഹിതയാകാത്ത താരത്തിന് അനന്തനാരായണി എന്ന് പേരുള്ള ഒരു വളർത്തുമകളുമുണ്ട്. ഒരു കാലത്ത് മലയാളികളുടെ സൂപ്പർ താരജോഡികളായിരുന്നു ശോഭനയും മോഹൻലാലും. ഇപ്പോഴിതാ മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോഴുണ്ടായ രസകരമായ അനുഭവം പങ്കുവയ്ക്കുകയാണ് താരം.

ആദ്യമായി ലാലിന്റെ കൂടെ അഭിനയിക്കുമ്പോൾ ഞങ്ങൾ തമ്മിൽ പരസ്പരം അധികമൊന്നും സംസാരിക്കാറില്ലായിരുന്നെന്ന് ശോഭന പറയുന്നു. ഞങ്ങൾക്ക് രണ്ടുപേർക്കും ഒരേ പ്രായം തന്നെയായിരുന്നു. കുട്ടികളെ പോലെയായിരുന്നു ഞങ്ങൾ. സമപ്രായക്കാരായതുകൊണ്ടുതന്നെ ആദ്യ ചിത്രങ്ങളിലൊന്നും ഞങ്ങൾ അത്ര കംഫേർട്ട് ആയിരുന്നില്ല. പിന്നീട് പതിയെ ശരിയായി വരികയിരുന്നെന്ന് താരം പറയുന്നു.

ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ കെട്ടിപിടിക്കുന്ന ഒരു രംഗമുണ്ടായിരുന്നു. ആ രംഗം ഷൂട്ട്‌ ചെയ്തപ്പോൾ മൂക്കിള ഷർട്ടിലായെന്നു പറഞ്ഞ് അന്ന് ലാൽ തന്നെ ഒരു പാട് കളിയാക്കിയിരുന്നു. അത് ഗ്ലിസറിനാണ് മൂക്കിളയല്ലെന്ന് എത്ര പറഞ്ഞിട്ടും ലാലിന് മനസിലായിലരുന്നില്ല. അക്കാര്യം പറഞ്ഞുകൊണ്ട് ഇപ്പോഴും ലാൽ തന്നെ കളിയാക്കാറുണ്ടെന്ന് താരം പറയുന്നു.

English Summary : actress shobhana about mohanlal

-Advertisements-