Friday, April 19, 2024
-Advertisements-
ENTERTAINMENTരതിനിർവേദം തീയേറ്ററിൽ റിലീസ് ചെയ്തപ്പോഴാണ് പാലഭിഷേകം എന്താണെന്ന് ശരിക്കും കണ്ടത് ; തുറന്ന് പറഞ്ഞ് ചലച്ചിത്രതാരം...

രതിനിർവേദം തീയേറ്ററിൽ റിലീസ് ചെയ്തപ്പോഴാണ് പാലഭിഷേകം എന്താണെന്ന് ശരിക്കും കണ്ടത് ; തുറന്ന് പറഞ്ഞ് ചലച്ചിത്രതാരം ശ്വേതാ മേനോൻ

chanakya news
-Advertisements-

മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ശ്വേതാ മേനോൻ. മോഡലിംഗ് രംഗത്ത് നിന്ന് അഭിനയ രംഗത്തെത്തിയ താരം മലയാളത്തിന് പുറമെ നിരവധി അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഫെമിന മിസ് ഇന്ത്യ പട്ടം കരസ്ഥമാക്കിയ ശ്വേതാ മേനോൻ രണ്ട് തവണ സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്. 1991 ൽ പുറത്തിറങ്ങിയ അനശ്വരം എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് നിരവധി സിനിമകളിൽ ശ്വേതാ മേനോൻ അഭിനയിച്ചു.

ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ പള്ളിമണിയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് താരം. പള്ളിമണിയിൽ വിക്ടോറിയ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. പള്ളിമണി തീയേറ്ററിൽ എത്തിയപ്പോൾ ആരാധകർ ശ്വേതാ മേനോന്റെ പത്തടി പൊക്കത്തിലുള്ള കട്ടൗട്ട് ഉയർത്തിയിരുന്നു. ഈ കട്ടൗട്ട് കണ്ടപ്പോഴുണ്ടായ അനുഭവം തുറന്ന് പറയുകയാണ് താരം.

രതിനിർവേദം ഇറങ്ങിയപ്പോഴാണ് ഇതിന് മുൻപ് തന്റെ കട്ടൗട്ടും പാലാഭിഷേകവും കണ്ടതെന്ന് ശ്വേതാ മേനോൻ പറയുന്നു. അന്നാണ് ശരിക്കുള്ള പാലഭിഷേകം തന്റെ കട്ടൗട്ടിൽ വീഴുന്നത് കണ്ടത്. അതുകണ്ടപ്പോൾ തനിക്ക് വലിയ സന്തോഷം തോന്നിയെന്നും താരം പറയുന്നു. ഇപ്പോൾ വീണ്ടും തന്റെ അതിലും വലിപ്പമുള്ള കട്ടൗട്ട് കാണുമ്പോൾ സന്തോഷമുണ്ടെന്നും താരം പറയുന്നു.

മലയാളത്തിൽ കുറെ നാളുകൾക്ക് ശേഷമാണ് ഒരു ഹൊറർ ചിത്രമിറങ്ങുന്നത്. ഒരുപാട് ആളുകൾക്ക് സിനിമ ഇഷ്ടപെട്ടെന്ന് പറഞ്ഞു. ശ്വേതാ മേനോൻ പറയുന്നു.

English Summary : actress shwetha menon about rathinirvedam movie

-Advertisements-